പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19 വയസുകാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19 വയസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം:പാലോട് പോലിസ് സ്റ്റേഷൻ പരിധിയിൽ പാലോട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പാലോട് പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തുറവൂർ വില്ലേജിൽ പള്ളിത്തോട് കുന്നേൽ വീട്ടിൽ നിന്നും വെള്ളനാട് വില്ലേജിൽ കുളക്കോട് കുന്നത്തുവിളാകത്ത് വീട്ടിൽ താമസിക്കുന്ന സ്റ്റാൻലി മകൻ അനന്തു (19) ആണ് ഇന്ന് അറസ്റ്റിലായത് . +1 വിദ്യാ ർത്ഥിനിയായ പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ വച്ച് പരിചയപ്പെട്ട ശേഷം സൗഹൃദം സ്ഥാപിച്ച് കുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു പാലോട് ഇൻസ്പെക്ടർ C K മനോജിന്റെ നേതൃത്വത്തിൽ, SI നിസ്സാറുദ്ദീൻ, ബാബു കാണി,SCPO രാജേഷ്, ബിജു, സുജു , റിയാസ്, ഗീത, ഷൈലബീവി, സുനിത എന്നിവരടങ്ങിയ സംഘമാണ് ഈ കേസിന്റെ അന്വേഷണം നടത്തുന്നത്.