സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു.

സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയരുന്നു.

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 20 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 4620 രൂപയാണ്. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലാണ് സ്വർണവില. രണ്ട് ദിവസം മുൻപാണ് പവന് 560 രൂപ വർധിച്ചത്. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായില്ല. ഈ മാസത്തിന്‍റെ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു സ്വർണവില. തുടർന്ന് വില ഉയരുന്നതാണ് ദൃശ്യമായത്. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നത് വില ഉയരാൻ ഇടയാക്കുന്നുണ്ട്.