15 വർഷംകൊണ്ട് ഇനി ആർക്കും ഒരു കോടി രൂപ സമ്പദിക്കാം

15 വർഷംകൊണ്ട് ഇനി ആർക്കും ഒരു കോടി രൂപ സമ്പദിക്കാം

15x15x15 എന്നറിയപ്പെടുന്ന ഈ റൂളിന് ഏതൊരാളെയും 15 വർഷത്തിനുള്ളിൽ കോടീശ്വരൻമാരാക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. നിക്ഷേപങ്ങൾ മുടക്കം വരുത്താതെ തുടരാനായാൽ മാത്രമാകും ഈ നേട്ടം കൈവരിക്കാനാകുക

കോടീശ്വരൻമാർ ആകണമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടില്ലത്തവർ വളരെ ചുരുക്കമായിരിക്കും. കോടീശ്വരൻമാരാകാൻ പിശുകി ജീവിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്. സമ്പാദ്യം വളത്തുന്നതിനു പിശുകി ജീവിക്കേണ്ട ആവശ്യമില്ല. അനാവശ്യ ചെലവുകൾ കണ്ടെത്തി അവ ഒഴിവാക്കുകയും കൃത്യവും അച്ചടക്കവുമുള്ള ഒരു സമ്പാദ്യശീലം വളർത്തി എടുത്താലും മതി. മ്യൂച്വൽഫണ്ട് വിപണിയിൽ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വർഷങ്ങളായി പാലിച്ചുപോരുന്ന ഒരു തത്വമുണ്ട്. 15x15x15 എന്നറിയപ്പെടുന്ന ഈ റൂളിന് ഏതൊരാളെയും 15 വർഷത്തിനുള്ളിൽ കോടീശ്വരൻമാരാക്കാൻ സാധിക്കുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

വളരെ ലളിതമാണ് 15x15x15 തത്വം. ഒരാൾക്ക് മാസം 15,000 രൂപ വീതം 15 വർഷം നിക്ഷേപിക്കാനായാൽ ആ നിക്ഷേപത്തിന് 15 ശതമാനം ആദായം നൽകാനാകുമെന്നാണു വിലയിരുത്തൽ. ഇതുപ്രകാരം 15 വർഷംകൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം. നിക്ഷേപങ്ങൾ മുടക്കം വരുത്താതെ തുടരാനായാൽ മാത്രമാകും ഈ നേട്ടം കൈവരിക്കാനാകുക. ഓഹരിയധിഷ്ഠിത മ്യൂച്വൽഫണ്ടുകളുടെ കോമ്പൗണ്ടിങ് ആനുകൂല്യമാണ് ഇവിടെ നിങ്ങളെ കോടീശ്വരൻമാരാക്കുന്നത്. ഒരു തവണ അടവ് മുടങ്ങിയാൽ പോലും ഈ കോമ്പൗണ്ടിങ് ആനുകൂല്യം നഷ്ടമാകും. ഇതുമൂലം നിങ്ങൾക്കുണ്ടാകുന്ന നഷ്ടം ലക്ഷങ്ങളാകും.

ഒരു നിക്ഷേപകൻ 15 വർഷത്തേക്ക് പ്രതിമാസം 15,000 രൂപ വീതം നിക്ഷേപിച്ചാൽ ആകെ നിക്ഷേപിച്ച തുക 27 ലക്ഷമാകും. ഈ നിക്ഷേപത്തിന് കോമ്പൗണ്ടിങ് അനുകൂല്യം പ്രകാരം 15 വർഷത്തേയ്ക്ക് 15 ശതമാനം ആദായം പ്രതീക്ഷിക്കുക. ഇങ്ങനെ വരുമ്പോൾ 27 ലക്ഷം രൂപയിൽനിന്നുള്ള ആദായം മാത്രം 74.5 ലക്ഷമായിരിക്കും. അതായത് നിക്ഷേപവും ആദായവും ചേർന്ന് 1,01,50,000 രൂപയായിരിക്കുമെന്നു സാരം.

എപ്പോൾ നിക്ഷേപം തുടങ്ങണം

എത്ര നേരത്തേ നിക്ഷേപം തുടങ്ങുന്നുവോ അത്രയും നല്ലത്. അതായത് നേരത്തേ തുടങ്ങിയാൽ നേരത്തേ സാമ്പത്തിക സ്വതന്ത്ര്യം കൈവരിക്കാമെന്നു സാരം. വർഷങ്ങൾ കഴിയുന്തോറും നിങ്ങൾക്കു നിക്ഷേപിക്കാനുള്ള ശേഷി കുറഞ്ഞുവരുമെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. കുടുംബച്ചെലവുകൾ വർധിക്കുന്നതും മറ്റുമാണ് ഇതിനു കാരണം. ദീർഘകാല നിക്ഷേപം ആയതുകൊണ്ടുതന്നെ പലിശനിരക്കിലെ ഏറ്റക്കുറച്ചിലുകൾ വലിയതോതിൽ നിക്ഷേപത്തെ ബാധിക്കില്ല. ശരാശരി 15 ശതമാനം പലിശ പ്രതീക്ഷിക്കാം.