അജഗജാന്ദ്രം 25 കോടി ക്ലബിൽ

അജഗജാന്ദ്രം 25 കോടി ക്ലബിൽ

പ്രതികൂല സാഹചര്യത്തിലും ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കി ആന്റണി വര്‍ഗീസ് നായകനായ 'അജഗജാന്തരം'. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 23ന് ആണ് എത്തിയത്.

നാലാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന്റെ 25 ദിവസത്തെ കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 25 ദിവസം കൊണ്ട് 25 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഒപ്പം ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ മാര്‍ക്കറ്റുകളില്‍ നിന്നും ആകെയുള്ള കണക്കാണ് ഇത്.