പതിനേഴുക്കാരിക്ക് പീഡനം, മൂന്നുപേർ അറസ്റ്റിൽ.

പതിനേഴുക്കാരിക്ക് പീഡനം, മൂന്നുപേർ അറസ്റ്റിൽ.

കല്ലമ്പലം :കുടവൂരിൽ പതിനേഴുകാരി ദളിത്‌ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കരിമ്പുവിള സ്വദേശി അപ്പു എന്ന രാഹുൽ, കുടവൂർ ലക്ഷംവീട് സ്വദേശി നിഷാദ്, കരവായിക്കോണം സ്വദേശി ഷെമി എന്ന സെമിൻ എന്നിവരാണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്. കരിമ്പുവിള സ്വദേശിയായ രാഹുൽ പ്രണയം നടിച്ചു പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു, ഇത് രഹസ്യമായി അറിഞ്ഞ സമീപ വാസിയായ നിഷാദും സുഹൃത്തായ സെമിനും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് മാനസികമായി തകർന്ന പെൺകുട്ടി സ്കൂളിൽ ഈ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് കല്ലമ്പലം പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. ഹരിജൻ പീഡനം, പോക്സോ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പ്രതികളെ കോടതിയിൽ ഹാജരാക്കുന്നത്.