സമരം തീർക്കാൻ രാഷ്ട്രീയതല ചർച്ച;വിവാദ ഉത്തരവുകൾ മരവിപ്പിച്ചേക്കും; ചെർമാനെതിരെ നടപടി ഉണ്ടായേക്കില്ല

സമരം തീർക്കാൻ രാഷ്ട്രീയതല ചർച്ച;വിവാദ ഉത്തരവുകൾ മരവിപ്പിച്ചേക്കും; ചെർമാനെതിരെ നടപടി ഉണ്ടായേക്കില്ല

തിരുവനന്തപുരം: വൈദ്യുതി ഭവനു (vaidyuthi bhavan)മുന്നില്‍ ഇടത് ട്രേഡ് യൂണിയനുകള്‍ (left trade unions)തുടരുന്ന അനിശ്ചിതകാല പ്രക്ഷോഭത്തിന്‍റെ ഭാവി ഇന്നറിയാം. മുന്നണിയുടേയും യൂണിയനുകളുടേയും നേതൃത്വവുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി (k krishnankutty)ഇന്ന് ഉച്ചതിരിഞ്ഞ് ചര്‍ച്ച നടത്തും. കെസ്ഇബിക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പരിഷ്കാരങ്ങളില്‍ നിന്ന് ചെയര്‍മാന്‍ പിന്‍മാറിയാല്‍ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് സമരസമിതി വ്യക്തമാക്കി.

കെ എസ് ഇ ബി ചെയര്‍മാന്‍റെ അധികാര ദുര്‍വിനിയോഗത്തിനും സാമ്പത്തിക ദുര്‍വ്യത്തിനുമെതിര ഇടത് ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പ്രക്ഷോഭം ഇന്ന് നാലാം ദിവസത്തിലേക്ക് കടന്നു. കെ എസ് ഇ ബി ചെയര്‍മാനെതിരെ ഇടത് ട്രേഡ് യൂണിയനുകൾ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഡോ.ബി അശോക് അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിലെ മറുപടി നൽകിയിരുന്നു. ഇത് സമരസമിതിക്കും ,മുന്നണിക്കും, സര്‍ക്കാരിനും, വലിയ തിരിച്ചടിയായി. 

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുതി ബോര്‍ഡിലെ ക്രമക്കേടുകള്‍ക്ക് രേഖാ മൂലമുള്ള തെളിവുകള്‍ കൂടി പുറത്തുവന്നതോടെ പ്രതിപക്ഷവും കടുപ്പിച്ചു.മൂന്നണിയുടേയും സര്‍ക്കാരിന്‍റേയും കെട്ടുറപ്പിനെ ബാധിക്കുന്ന പ്രക്ഷോേഭം അവസാനിപ്പിക്കാനാണ് നേതൃത്വം ഇടപെട്ടിരിക്കുന്നത്. മുന്നണി കണ്‍വീന‍ർ വിജയരാഘവനും, കെഎസ്ഇബിയിലെ ട്രേഡ് യൂണിയനുകളെ നയിക്കുന്ന നേതാക്കളായ എളമരം കരീമും , കാനം രാജേന്ദ്രനും വൈദ്യുതി മന്ത്രിയുമായി ഇന്നു ഉച്ചതിരിഞ്ഞ് ചര്‍ച്ച നടത്തും.

കെ എസ് ഇ ബി ചെയര്‍മാനെ ഈ ഘട്ടത്തില്‍ നീക്കുന്നത് വലിയ വിവാദത്തിന് വഴിവക്കുമെന്നതിനാല്‍, ഡ‍ോ. ബി.അശോകിനെ തുടരാന്‍ അനുവദിച്ചേക്കും. വിവാദ ഉത്തരവുകള്‍ മരവിപ്പിച്ച് തൽകാലം വെടിനിര്‍ത്തിലിന് ചര്‍ച്ചയിലൂടെ വഴിയൊരുക്കാനാണ് സാധ്യതകളേറെ.ആറ്റുകാല്‍ പൊങ്കാലക്ക് പ്രാദേശിക അവധി ആയതിനാല്‍ ഇന്ന് വൈദ്യുതി ഭവന് മുന്നില്‍ സമരസമിതിയുടെ പ്രതിഷേധം ഉണ്ടാകില്ല.

വിവാദത്തിന്റെ തുടക്കം

കെ എസ് ഇ ബി ചെയര്‍മാനും (kseb chairman)സിഐടിയു(citu) ആഭിമുഖ്യത്തിലുള്ള സമരസമിതിയും തമ്മിലുള്ള പോരാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. ചെയര്‍മാന്‍ ഡോ.ബി.അശോക് അധികാര ദുര്‍വിനിയോഗം നടത്തി കെ എസ് ഇ ബിക്ക് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഇടതു യൂണിയനുകള്‍ അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്നത്.അംഗീകൃത തൊഴിലാളി സംഘടനകളെ അവഗണിച്ച് തീരുമാനമെടുക്കുന്നുവെന്നും ആക്ഷേപമുണ്ട്. ചെയർമാൻ അധികാര ദുര്‍വിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഇടതു യൂണിയനുകളാണ് അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫേസ്‌ബുക്ക് പേജിലൂടെ ചെയര്‍മാന്‍ തിരിച്ചടിച്ചതോടെയാണ് വിവാദത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്.

ചെയർമാന്റെ ആരോപണങ്ങൾ

എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാന്‍റെ പ്രധാന ആക്ഷേപം. സര്‍ക്കാരിന്‍റ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കി. ഇതിപ്പോള്‍ ഏജിയുടെ വിശദീകരണം തേടലില്‍ എത്തിയിരിക്കുന്നു. 

ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി. ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതി ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എഞ്ചിനിയർക്കുമേൽ യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി. സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റര്‍ ദുരുപയോഗം ചെയ്തു.

വൈദ്യുതി ഭവനില്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ നിർദേശമനുസരിച്ചാണ്. അതിനെ പോലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയര്‍മാന്‍ കെഎസ്ഇബിയുടെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. 

വിവാദ ഭൂമി കൈമാറ്റങ്ങൾ

ഇതിനിടെ ഇടുക്കിയിലെ പൊന്മുടിയിൽ റവന്യൂ പുറമ്പോക്ക് ഭൂമിയും കെഎസ്ഇബി പാട്ടത്തിനു നൽകിയെന്ന വിവരങ്ങൾ പുറത്തുവന്നു. പൊൻമുടി ഡാമിന്റെ ഭാഗമായ 21 ഏക്കർ‌ ഭൂമിയാണ് പാട്ടത്തിന് നൽകിയത്. ഭൂമി സംബന്ധിച്ച് കൂടുതൽ പരിശോധന വേണമെന്ന ഉടുമ്പൻചോല തഹസിൽദാരുടെ റിപ്പോർട്ടിൽ തുടർ നടപടിയൊന്നുമെടുത്തില്ല.

പൊന്മുടി അണക്കെട്ടിനോട് ചേർന്നുള്ള ഭൂമിയെ സംബന്ധിച്ച് 2019 ഒക്ടോബർ 4 ന് ഉടുമ്പൻചോല തഹസിൽദാർ ഇടുക്കി കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. രണ്ടു വർവേ നമ്പരുകളിലായി കെഎസ്ഇബിയുടെ കൈവശമുള്ള ഭൂമി റവന്യൂ പുറമ്പോക്കാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. രാജാക്കാട് വില്ലേജിൽ റീ സർവെ നടപ്പാക്കിയിട്ടില്ലാത്തതിനാൽ സർവെ രേഖകൾ വിശദമായി പരിശോധിക്കണമെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഭരണ സ്വാധീനം മൂലം ഈ റിപ്പോർട്ടിൽ ജില്ല കളക്ടർ തുടർ നടപടിയെന്നുമെടുത്തില്ല. മതിയായ അനുമതി ഇല്ലാതെ കെ എസ് ഇ ബി ഭൂമി പോലും പാട്ടത്തിന് നൽകാൻ വ്യവസ്ഥയില്ലാത്തപ്പോഴാണ് റവന്യു പുറമ്പോക്ക് കൂടി കൈമാറിയത്. ഈ ഭൂമി കെഎസ്ഇബിയിൽ നിന്നും പാട്ടത്തിനെടുത്ത രാജാക്കാട് സർവീസ് സഹകരണ ബാങ്കിൻറെ പ്രസിഡൻറ് മുൻ മന്ത്രി എം എം മണിയുടെ മരുമകനാണ്. 21 ഏക്കർ വരുന്ന ഈ സ്ഥലത്താണ് ഹൈഡൽ ടൂറിസവും സ്പൈസസ് ടൂറിസവും നടത്തുന്നത്.

15 വർഷത്തേയ്ക്കാണ് പൊന്മുടിയിലെ ഭൂമി സഹകരണ സംഘത്തിന് പാട്ടത്തിനു നൽകിയിരിക്കുന്നത്. വരുമാനത്തിൻറെ 20 ശതമാനം മാത്രാണ് കെഎസ്ഇബിക്ക് നൽകേണ്ടത്. ഇത്തരത്തിൽ പല സ്ഥലത്തായി നടന്ന ഭൂമി കൈമാറ്റത്തെക്കുറിച്ചും പാട്ടത്തിനെടുത്ത സൊസൈറ്റികളെക്കുറിച്ചും അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്

കെ എസ് ഇ ബി ഭൂമി വിവാദത്തിൽ(kseb land dispute) പുതിയ തെളിവുകൾ ഇന്നലേയും പുറത്ത് വന്നിരുന്നു. മൂന്നാറിൽ (munnar)കൈമാറിയ ഭൂമിയിൽ നിയമ വിരുദ്ധ നിർമ്മാണവും(illegal construction) നടത്തിയെന്ന് വ്യക്തമായി. സി പി എം (cpm)ഭരിക്കുന്ന മൂന്നാർ സഹകരണ ബാങ്കിനാണ് ഭൂമി നൽകിയിരുന്നത്. ഇവിടെ കളക്ടറുടെ എൻ ഒ സി വാങ്ങാതെ നിര‍മാണം നടത്തി. എൻ ഒ സി വേണമെന്ന ഹൈക്കോടതി ഉത്തരവും ലംഘിച്ചു. തുടർന്ന് നിര‍മാണ പ്രവർത്തനങ്ങൾ ഹൈക്കോടതി തടഞ്ഞു. 
 
നിർമാണ പ്രവർത്തനങ്ങൾ നടന്നത് അതീവ സുരക്ഷ മേഖലയിൽ ആണെന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം എൻ ഒ സിക്ക് അപേക്ഷ നൽകിയിരുന്നുവെന്ന് ബാങ്ക് പ്രസിഡന്റ് കെ വി ശശി പറഞ്ഞു. നിബന്ധനകൾ പാലിച്ചാണ് ഭൂമി ലഭിച്ചതെന്നും കെ വി ശശി പറഞ്ഞു. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് സി പി എം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് മൂന്നാറിൽ ഹൈഡൽ ടൂറിസം പദ്ധതിക്ക് ഭൂമി നൽകിയത് ബോർഡ് അറിയാതെ ആണെന്നായിരുന്നു കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകിന്റെ ആരോപണം. ഇതേത്തുടർന്ന് രേഖകൾ വീണ്ടും പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി വ്യക്തമാക്കിയിരുന്നു.

കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകും സി ഐ ടി യു നേതൃത്വത്തിലുള്ള ഇടത് യൂണിയനും തമ്മിലുള്ള പരസ്യ പോരിനിടെയാണ് അനധികൃത ഭൂമി കൈമാറ്റം വ്യക്തമാക്കി കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് രം​ഗത്തെത്തിയത്.ടൂറിസം വികസനത്തിന് സി പി എം ഭരണത്തിലുള്ള പല സൊസൈറ്റികൾക്കും ബോർഡിന്റെ അനുമതിയോ സർക്കാർ അനുമതിയോ ഇല്ലാതെ സ്ഥലം വിട്ടു നൽകിയെന്നായിരുന്നു ഫഎയ്സ് ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് പറഞ്ഞത്. ഫുൾ ബോർഡോ സർക്കാരോ അറിയാതെ ജൂനിയറായ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ നൂറു കണക്കിന് ഏക്കർ ഭൂമി വാണിജ്യ പാട്ടത്തിന് നൽകിയത് കമ്പനിയുടെ ഉത്തമ താൽപര്യം നിലിർത്തിയാണോയെന്നും ഫേസ്ബുക്ക് പോസ്റ്റിൽ കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോക് ചോദിച്ചി‌രുന്നു.

മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെട്ടിരുന്ന കെ എസ് ഇ ബി ഓഫിസേഴ്സ് അസോസിയേൽൻ പ്രസിഡന്റ് എം ജി സുരേഷ് കുമാരിന്റഎ ഫേസ്ബുക്ക് പോസ്റ്റിനുള്ള മറുപടിയായിട്ടായിരുന്നു മുൻ മന്ത്രി എം എം മണിയെ അടക്കം സംശയ നിഴലിലാക്കിയുള്ള കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകിന്റെ  പോസ്റ്റ്. അതിനിടെയാണ് കെ എസ് ഇ ബി ചെയർമാൻ ഡോ.ബി.അശോകും സി ഐ ടി യു നേതൃത്വത്തിലുള്ള ഇടത് യൂണിയനും തമ്മിലുള്ള തർക്ക പരിഹാരത്തിന് രാഷ്ട്രീയ ഇടപെടൽ നടത്താൻ തീരുമാനമായത്. വൈദ്യുതി ഭവന് സി ഐ എസ് എഫ് സുരക്ഷ ഒരുക്കിയതിനെതിരേയും സി ഐ ടി യു രം​ഗത്തെത്തിയിരുന്നു.

എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാന്‍റെ പ്രധാന ആക്ഷേപം. സര്‍ക്കാരിന്‍റ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്കരണം നടപ്പിലാക്കി. ഇതിപ്പോള്‍ ഏജിയുടെ വിശദീകരണം തേടലില്‍ എത്തിയിരിക്കുന്നു. 

ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി. ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതി ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എഞ്ചിനിയർക്കുമേൽ യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി. സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റര്‍ ദുരുപയോഗം ചെയ്തു. വൈദ്യുതി ഭവനില്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത് കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ നിർദേശമനുസരിച്ചാണ്. അതിനെ പോലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയര്‍മാന്‍ കെഎസ്ഇബിയുടെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു.