'രവി പിള്ളയായാലും മോഹന്‍ലാല്‍ ആയാലും കൊവിഡ് പ്രോട്ടോക്കാള്‍ എല്ലാവര്‍ക്കും ബാധകം'; മോഹന്‍ലാലിന് ആരാധകരുടെ വിമര്‍ശനം

'രവി പിള്ളയായാലും മോഹന്‍ലാല്‍ ആയാലും കൊവിഡ് പ്രോട്ടോക്കാള്‍ എല്ലാവര്‍ക്കും ബാധകം'; മോഹന്‍ലാലിന് ആരാധകരുടെ വിമര്‍ശനം

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മോന്‍ഹലാലും ഭാര്യ സുചിത്രയും. വിവാഹ ചിത്രങ്ങള്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. താരത്തിന്റെ ഫോട്ടോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ഇതിനോടകം വന്നിരിക്കുന്നത്. മാസ്‌ക് ധരിക്കാതെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് വിവാഹം എന്ന തരത്തിലുള്ള കമന്റുകളാണ് ഉയര്‍ന്ന് വരുന്നത്.

'സംഭവം രവി പിള്ള ആയാലും മോഹന്‍ലാല്‍ ആയാലും കോവിഡ് പ്രോട്ടോക്കാള്‍ എല്ലാവര്‍ക്കും ബാധകമാണ്. ലാലേട്ടാ നിങ്ങള്‍ ഒരു മാതൃകയാണ് ഈ കെട്ടകാലത്ത് പ്രവര്‍ത്തികളും മാതൃകാപരമാകണം' എന്നാണ് വന്നിരിക്കുന്ന ഒരു കമന്റ്. എല്ലാം നന്നായിട്ടുണ്ട്. നിങ്ങളെപ്പോലെ ഒരാള്‍ കോവിഡ് പ്രോട്ടോക്കാള്‍ പാലിക്കാതെ നില്‍ക്കുന്നത് കാണു്ബോള്‍ ഒരു ആരാധകനെന്ന നിലയില്‍ ശരിക്കും നിരാശ തോന്നുന്നു. കാരണം ഒരുപാട് പേര്‍ക്ക് നിങ്ങള്‍ മാതൃകയാണ് എന്നത് തന്നെ. സെലിബ്രിറ്റിറ്റികള്‍ക്കും മുതലാഴികള്‍ക്കും നിയമം ബാധകമല്ലെന്ന് വീണ്ടും ഓര്‍മപ്പെടുത്തുന്നു' എന്നതാണ് മറ്റൊരു കമന്റ്.

രവി പിള്ളയുടെ മകന്‍ ഗണേഷിനും വധു അഞ്ജനക്കും ആശംസകള്‍ നേരാന്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും നേരിട്ടെത്തുകയായിരുന്നു. ഗുരുവായൂര്‍ അമ്ബലത്തില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. മോഹന്‍ലാല്‍ അതിരാവിലെ തന്നെ എത്തി ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നു.

അതേസമയം സംവിധായകന്‍ ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന പുതിയ ചിത്രം നേരത്തെ പ്രഖ്യാപിച്ചിരുന്നു. നടന്‍ മോഹന്‍ലാലാണ് തന്റെ സമൂഹമാധ്യമത്തിലൂടെ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത് എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഒക്ടോബറില്‍ ആരംഭിക്കും.

കൂടാതെ മോഹന്‍ലാല്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. ഹൈദരാബാദില്‍ വെച്ചായിരുന്നു ചിത്രീകരണം നടന്നത്. ആന്റണി പെരുമ്ബാവൂര്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പൃഥ്വിരാജ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍, കനിഹ, മീന, ജഗതീഷ്, സൗബിന്‍, മല്ലിക സുകുമാരന്‍ എന്നിവരും പ്രധാന വേഷം ചെയ്യുന്നുണ്ട്.

നിലവില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12വേ ങമിന്റെ ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. കെ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദൃശ്യം 2ന് ശേഷം ആന്റണി പെരുമ്ബാവൂര്‍, മോഹന്‍ലാല്‍, ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 12വേ മാന്‍. സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍, അനു മോഹന്‍, ചന്ദു നാഥ്, രാഹുല്‍ മാധവ്, നന്ദു, അനുശ്രി, അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, നമിതാ പ്രമോദ്, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.