അല്‍ഷിമേഴ്‌സ് രോഗത്തെ ചികിത്സിക്കാന്‍ വയാഗ്ര ഉപയോഗിക്കാമെന്ന് യുഎസ് പഠനം.

അല്‍ഷിമേഴ്‌സ് രോഗത്തെ ചികിത്സിക്കാന്‍ വയാഗ്ര ഉപയോഗിക്കാമെന്ന് യുഎസ് പഠനം.

പുരുഷന്മാരിലെ ഉദ്ധാരണശേഷിക്കുറവും ലൈംഗിക ബലഹീനതയും പരിഹരിക്കുന്നതിനായി ഉപയോഗിക്കുന്ന മരുന്നാണ് വയാഗ്ര. അല്‍ഷിമേഴ്‌സ് രോഗത്തെ ചികിത്സിക്കാന്‍ വയാഗ്ര ഉപയോഗിക്കാമെന്ന് യുഎസ് പഠനം. യുഎസിലെ ക്ലീവ്‌ലന്‍ഡ് ക്ലിനിക്കിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അല്‍ഷിമേഴ്‌സ് രോഗം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നു. കേസുകളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും, നിലവില്‍ ഫലപ്രദമായ ചികിത്സയില്ല. അല്‍ഷിമേഴ്‌സ് ചികിത്സിക്കാന്‍ യുഎസില്‍ ഉപയോഗിക്കുന്ന 1600 മരുന്നുകളില്‍ കൂടുതല്‍ ഫലപ്രദം ഏതാണെന്ന് കണ്ടെത്താനാണ് ഗവേഷകര്‍ പഠനം നടത്തിയത്.  വയാഗ്ര ഉപയോഗിക്കുന്നവരില്‍ അല്‍ഷിമേഴ്‌സ് പിടിപെടാനുള്ള സാധ്യത 69 ശതമാനം കുറവാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഫെയ്ക്‌സിയോങ് ചെങ് പറഞ്ഞു. വയാഗ്ര അഥവാ സില്‍ദെനാഫില്‍ ഉപയോഗവും അല്‍ഷിമേഴ്‌സ് രോഗവും തമ്മിലുള്ള ബന്ധം പഠനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു. നേച്ചര്‍ ഏജിംഗ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.