'രാജ്യങ്ങള്‍ രാത്രി നന്നായി ഉറങ്ങുന്നു, തെരുവുകള്‍ സുരക്ഷിതമായി; ഭീകരാക്രമണങ്ങളും തീവ്രവാദവും തടയാനായി'; പെഗാസസ് സൃഷ്ടാക്കളായ എന്‍എസ്‌ഒ ഗ്രൂപ്പ്

'രാജ്യങ്ങള്‍ രാത്രി നന്നായി ഉറങ്ങുന്നു, തെരുവുകള്‍ സുരക്ഷിതമായി; ഭീകരാക്രമണങ്ങളും തീവ്രവാദവും തടയാനായി'; പെഗാസസ് സൃഷ്ടാക്കളായ എന്‍എസ്‌ഒ ഗ്രൂപ്പ്

ജറുസലേം: ലോകമെമ്ബാടുമുള്ള കോടിക്കണക്കിന് ആളുകള്‍ രാത്രി നന്നായി ഉറങ്ങുകയും തെരുവുകളില്‍ സുരക്ഷിതമായി നടക്കുകയും ചെയ്യുന്നത് തങ്ങളുടെ നിരീക്ഷണ വലയം ഉള്ളതിനാലെന്ന് എന്‍എസ്‌ഒ ഗ്രൂപ്പ്. രാജ്യങ്ങളുടെ ഇന്റലിജന്‍സ്, നിയമ നിര്‍വ്വഹണ ഏജന്‍സികള്‍ എന്നിവയ്ക്ക് ഇത്തരം സാങ്കേതികവിദ്യകള്‍ നല്‍കിയതിലൂടെ ഭീകരാക്രമണങ്ങള്‍ അടക്കം പ്രതിരോധിക്കാനായിട്ടുണ്ടെന്ന് പെഗാസസ് സൃഷ്ടാക്കളായ ഇസ്രായേല്‍ സൈബര്‍ സുരക്ഷ കമ്ബനിയായ എന്‍എസ്‌ഒ ഗ്രൂപ്പ് വ്യക്തമാക്കി.

രാജ്യങ്ങളായ ക്ലയന്റുകള്‍ ശേഖരിക്കുന്ന ഡാറ്റയിലേക്ക് തങ്ങള്‍ക്ക് ആക്സസ് ഇല്ലെന്നും കമ്ബനി വ്യക്തമാക്കി. ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ രാത്രി നന്നായി ഉറങ്ങുന്നു, സുരക്ഷിതമായി തെരുവുകളില്‍ നടക്കുന്നു, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ആപ്ലിക്കേഷനുകളുടെ കീഴില്‍ മറഞ്ഞിരിക്കുന്ന കുറ്റകൃത്യങ്ങള്‍, തീവ്രവാദം, പീഡോഫീലിയ സംഘങ്ങള്‍ എന്നിവ തടയുന്നതിനും അന്വേഷിക്കുന്നതിനും ലോകമെമ്ബാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളെയും നിയമ നിര്‍വ്വഹണ ഏജന്‍സികളെയും ഈ സാങ്കേതികവിദ്യകള്‍ സഹായിക്കുന്നുവെന്നും എന്‍എസ്‌ഒയുടെ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷിതമായ ഒരു ലോകം സൃഷ്ടിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. രാജ്യരക്ഷക്കും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനുമാണ് പെഗസസ് ലൈസന്‍സ് നല്‍കുന്നതെന്നാണ് കമ്ബനി വ്യക്തമാക്കി.