Tokyo Olympics | ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിന്റെ വീട്ടുകാരും നാട്ടുകാരും വിജയാഹ്ലാദത്തില്‍

Tokyo Olympics | ഇന്ത്യക്കായി വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിന്റെ വീട്ടുകാരും നാട്ടുകാരും വിജയാഹ്ലാദത്തില്‍

ടോക്യോ ഒളിമ്ബിക്സിന്റെ രണ്ടാം ദിനം തന്നെ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തിയിരിക്കുകയാണ് മീരാഭായ് ചാനു. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യക്കായി വെള്ളി മെഡലാണ് മീരാ ഭായ് നേടിയിരിക്കുന്നത്. ചൈനയുടെ ഷിയൂഹി ഹൗ ഒളിംപിക് റെക്കോഡോടെ സ്വര്‍ണ്ണം നേടിയപ്പോള്‍ ആദ്യ ദിനത്തില്‍ മെഡല്‍ പട്ടികയില്‍ തന്റെ രാജ്യത്തെ രണ്ടാം സ്ഥാനത്തെത്തിച്ച വെള്ളി മെഡല്‍ നേട്ടമാണ് മീര സ്വന്തമാക്കിയിരിക്കുന്നത്. ഒളിമ്ബിക്‌സ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ മെഡല്‍ പട്ടികയില്‍ രണ്ടാമത് എത്തുന്നത്. മെഡല്‍ നേട്ടത്തിന് ശേഷം മീരാഭായി ചാനുവിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും അതീവ സന്തോഷത്തിലാണ്. 'ഞങ്ങള്‍ ഇന്ന് വളരെയധികം സന്തോഷത്തിലാണ്. ഇത് അവളുടെ കഠിനാധ്വാനത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ്. മണിപ്പൂരും, മൊത്തം ഇന്ത്യക്കാരും ഇന്ന് അവളെ ഓര്‍ത്ത് അഭിമാനിക്കുന്നു.'- മീരാഭായിയുടെ സഹോദരന്‍ എ എന്‍ ഐയോട് പറഞ്ഞു.