ലക്ഷ്യം ഭീകര രാജ്യമോ? ;അധികാരം കയ്യടക്കിയതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലെ ഭീകരര്‍ കൂട്ടത്തോടെ അഫ്ഗാനിലേക്ക് ; ആശങ്കയോടെ അന്താരാഷ്‌ട്രസമൂഹം

kabul

ലക്ഷ്യം ഭീകര രാജ്യമോ? ;അധികാരം കയ്യടക്കിയതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലെ ഭീകരര്‍ കൂട്ടത്തോടെ അഫ്ഗാനിലേക്ക് ; ആശങ്കയോടെ അന്താരാഷ്‌ട്രസമൂഹം

കാബൂള്‍ : താലിബാന്‍ അധികാരം പിടിച്ചടക്കിയതിന് പിന്നാലെ വിവിധ ഭീകര സംഘടനകള്‍ അഫ്ഗാനില്‍ താവളമുറപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്‌റ്റേറ്റ്, ജയ് ഷെ മുഹമ്മദ്, ലഷ്കര്‍ ഇ തോയ്ബ തുടങ്ങിയ സംഘടനകളില്‍ പെട്ട ഭീകരരാണ് അഫ്ഗാനിലേക്ക് കൂട്ടത്തോടെയെത്തുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഭീകരരുടെ അഫ്ഗാന്‍ പലായനം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

മറ്റ് രാജ്യങ്ങളിലെ ഭീകരര്‍ക്ക് അഫ്ഗാനില്‍ സ്ഥാനമുണ്ടാകില്ലെന്നാണ് താലിബാന്റെ പ്രഖ്യാപനം. എന്നാല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തത് പാക് ഭീകരരായ ഇവരുടെ കൂടി സഹായത്തോടെയാണ്. ഈ സാഹചര്യത്തില്‍ മറ്റ് ഭീകരരെയും താലിബാന്‍ ഒപ്പം കൂട്ടാനാണ് സാദ്ധ്യത. ഇതിനോടകം തന്നെ അഫ്ഗാന്റെ പലയിടങ്ങളും ഭീകരര്‍ കയ്യടക്കിയിട്ടുണ്ട്.

അമേരിക്കയുമായി ഉണ്ടാക്കിയ ധാരണയിലാണ് ഭീകര സംഘടനകള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ രാജ്യത്ത് തുടരുന്ന ഭീകരരെ ഒഴിപ്പിക്കുമെന്നും വാഗ്ദാനമുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ലഭിക്കുന്ന സൂചനകള്‍ പ്രകാരം അഫ്ഗാന്‍ പാകിസ്താന് സമാനമായ ഭീകര രാജ്യമാകുമെന്നാണ്. ഇതുമായി ബന്ധപ്പെട്ട ആശങ്ക താലിബാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കുവെയ്‌ക്കുന്നു.

ഇതിനിടെ മറ്റ് ഭീകരരെ ഇതിനിടെ മറ്റ് ഭീകരരെ പുറന്തള്ളാന്‍ താലിബാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. അങ്ങിനെയെങ്കില്‍ മറ്റൊരു സംഘര്‍ഷത്തിനാകും വീണ്ടും അഫ്ഗാന്‍ സാക്ഷ്യം വഹിക്കുക.

അതേസമയം മറ്റ് രാജ്യങ്ങളിലെ ഭീകരര്‍ കൂടി അഫ്ഗാനില്‍ താവളമുറപ്പിക്കുന്നതിനെ അന്താരാഷ്‌ട്ര സ മൂഹം വലിയ ആശങ്കയോടെയാണ് കാണുന്നത്. നിലവില്‍ പാകിസ്താനെ മാത്രമാണ് ഭീകരരാജ്യമായി കണക്കാകുന്നത്. താലിബാന്‍ അധികാരം കയ്യടക്കിയതോടെ പാകിസ്താനോടേതിന് സമാനമായ പ്രതിരോധം ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അഫ്ഗാനോടും സ്വീകരിക്കേണ്ടിവരും.