Russia Ukraine crisis : പുടിന് വ്യക്തിപരമായി ഉപരോധം ഏര്‍പ്പെടുത്തി കാനഡ; എതിര്‍പ്പുമായി റഷ്യ

Russia Ukraine crisis : പുടിന് വ്യക്തിപരമായി ഉപരോധം ഏര്‍പ്പെടുത്തി കാനഡ; എതിര്‍പ്പുമായി റഷ്യ

ഒട്ടാവ:  റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് (Vladimir Putin)  വ്യക്തിപരമായി വിലക്കേര്‍പ്പെടുത്തി കാനഡ. പുടിനും അദ്ദേഹത്തിന്റെ ഉപദേശക സമിതിക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ (Justn Trudeau) അറിയിച്ചു. റഷ്യന്‍ (Russia) വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് (Sergi Lavrov) , പുടിന്റെ ചീഫ് ഓഫ് സ്റ്റാഫ് എന്നിവര്‍ക്കും ഉപരോധം ബാധകമാകും. യുക്രൈനില്‍ സംഭവിക്കുന്ന മരണങ്ങളുടെയും നാശത്തിന്റെയും ഉത്തരവാദിത്തം പുടിനും സംഘത്തിനുമാണെന്ന് ട്രൂഡോ പറഞ്ഞു.

എന്താണ് 'മാസ്കിറോവ്ക' എന്ന പുടിന്റെ ചാണക്യതന്ത്രം ?

റഷ്യയുടെ യുദ്ധം യുക്രൈനിലെ 40 ദശലക്ഷത്തിലധികം നിരപരാധികളായ പൗരന്മാര്‍ക്കും ലോകത്തിനും എതിരെയുള്ള ക്രൂരതയാണെന്നും ട്രൂഡോ വ്യക്തമാക്കി. കാനഡയും സഖ്യകക്ഷികളും റഷ്യനും പുടിനുമെതിരെ പുറപ്പെടുവിക്കുന്ന മൂന്നാമത്തെ ഉപരോധമാണെന്നും അദ്ദേഹം പറഞ്ഞു. പുടിനും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനും എതിരെ അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയനും  ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനഡയും രംഗത്തെത്തിയത്. യൂറോപ്യന്‍ യൂണിയന്‍ പുടിനുമായ എല്ലാ സാമ്പത്തിക ബന്ധവും വിലക്കിയിരുന്നു.

റൊമാനിയ അതിർത്തി വഴി ഇന്ത്യൻ രക്ഷാദൗത്യം, 240 പേരുടെ സംഘം ബുക്കാറസ്റ്റ് വിമാനത്താവളത്തിലെത്തി

യുഎസ് പുടിന് യാത്രാ വിലക്കും ഏര്‍പ്പെടുത്തി. കാനഡയില്‍ സ്വകാര്യ ഉടമസ്ഥതയില്‍ പുടിന് ഒന്നുമില്ലെങ്കിലും സഖ്യകക്ഷികളോട് സഹകരണം വ്യക്തമാക്കുന്നതാണെന്നും പുടിനെതിരെയുള്ള വിലക്കുകള്‍ നിര്‍ണായകമാണെന്നും ട്രൂഡോ പറഞ്ഞു. പുടിന് വിലക്കേര്‍പ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്ന് കാനഡയിലെ റഷ്യന്‍ എംബസി വ്യക്തമാക്കി. നയതന്ത്രങ്ങളുടെ എല്ലാ തത്വങ്ങള്‍ക്കും വിരുദ്ധമാണ് കാനഡയുടെ നടപടിയെന്നും റഷ്യ കുറ്റപ്പെടുത്തി.

വ്യോമാക്രമണത്തിലൂന്നി റഷ്യന്‍ സേന; 6 യുക്രൈന്‍ നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് 

കീവ്: മൂന്നാംദിനത്തില്‍ യുക്രൈനില്‍ (Ukraine) വ്യോമാക്രമണത്തിന് വേഗം കൂട്ടി റഷ്യ (Russia). കരയുദ്ധത്തില്‍ യുക്രൈന്‍ പ്രതിരോധം കണക്കിലെടുത്താണ് റഷ്യന്‍ നീക്കം. ആറ് യുക്രൈന്‍ നഗരങ്ങളില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ.  മധ്യയുക്രൈനിലെ യുമനിലും ഒഡേസയിലും അടക്കം വ്യോമാക്രമണ സാധ്യതയുണ്ട്.  കരിങ്കടലില്‍ റഷ്യന്‍ ഡ്രോണ്‍ വെടിവെച്ച് ഇട്ടതായി യുക്രൈന്‍ അവകാശപ്പെട്ടു. യുക്രൈനിലെ കാര്‍കീവീല്‍ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

കാര്‍കീവില്‍ സ്ഫോടന പരമ്പരങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്. കീവിലെ വിക്ടറി അവന്യൂവില്‍ സൈനിക യൂണിറ്റിന് നേരെ ആക്രമണമുണ്ടായി. എന്നാല്‍ ഇത് യുക്രൈന്‍ സൈന്യം ചെറുത്തെന്നാണ് വിവരം.  ബെറസ്റ്റെീസ്കയില്‍ റഷ്യന്‍ വാഹനവ്യൂഹം  തകര്‍ത്തെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. രണ്ട് ട്രക്കുകളും രണ്ട് കാറുകളും ഒരു ടാങ്കുമാണ് തകര്‍ത്തത്. വാസിൽകീവിലെ വ്യോമത്താവളത്തിൽ വെടിവപ്പുണ്ടായി. ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്ന് ഭരണകൂടം നിർദേശം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ ജനലുകൾക്ക് സമീപമോ ബാൽക്കണിയിലോ നിൽക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.