ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ യുഎഇ

uae

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ യുഎഇ

അബുദാബി; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ യുഎഇ. യാത്ര പുറപ്പെടുന്നതിന് ആറ് മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്താം എന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു. നേരത്തേ നാല് മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ ഫലത്തിനായിരുന്നു അനുമതി.ഇന്ത്യ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് യുഎഇ പരിശോധന നിര്‍ബന്ധമാക്കിയത്.ഇന്ത്യയില്‍ നിന്നുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇ നിവാസികള്‍ക്കും മാത്രമേ ദുബായിലേക്ക് യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ എന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

കൂടാതെ, യുഎഇ വിസ ഓണ്‍ അറൈവല്‍ പുനരാരംഭിച്ചു, പക്ഷേ യുഎസ്‌എ, യുണൈറ്റഡ് കിംഗ്ഡം അല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ നല്‍കുന്ന വിസ അല്ലെങ്കില്‍ റസിഡന്‍സ് പെര്‍മിറ്റ് ഉള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമായിരിക്കും ഈ സൗകര്യം ലഭിക്കുകയെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചു. ഇതിന് റെസിഡന്‍സ് ഫെഡറല്‍ അതോരിറ്റി ഫോണ്‍ ഐഡെന്റിറ്റി ആന്‍ഡ് സിറ്റിസെണ്‍ഷിപ്പിന്റെ (ഐ.സി.എ). അംഗീകാരം ആവശ്യമില്ലരാജ്യത്ത് പ്രവേശിക്കുന്നത് വാക്സിന്‍ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് ഇല്ലെന്ന് തെളിയിക്കുന്നതിനുളള രേഖകള്‍ കാണിക്കേണ്ടി വരും.

യാത്രക്കാര്‍ അവരുടെ ദ്രുത പരിശോധനയ്ക്കായി അവരുടെ ഫ്ലൈറ്റിന്റ കുറഞ്ഞത് ആറ് മണിക്കൂര്‍ മുമ്ബ് എങ്കിലും വിമാനത്താവളത്തില്‍ എത്തേണ്ടതുണ്ട്, പുറപ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്ബ് കൗണ്ടറുകള്‍ അടയ്ക്കും.യുഎഇ പ്രവേശന നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാര്‍ക്ക് അവര്‍ പുറപ്പെടുന്ന അതത് എയര്‍പോര്‍ട്ടുകളില്‍ ദ്രുത പരിശോഝന നടത്തും. ഇന്ത്യക്ക് പുറമേ, പാകിസ്ഥാന്‍, നേപ്പാള്‍, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും യുഎഇ ഈ ടെസ്റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അബുദാബി എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ക്ക് പത്ത് ദിവസത്തേക്ക് ക്വാറന്റൈനില്‍ കഴിയേണ്ടി വരും.കൂടാതെ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് ശേഷം അധികൃതര്‍ നല്‍കുന്ന റിസ്റ്റ് ബാന്റും കൈയ്യില്‍ ധരിക്കേണ്ടി വരും. 9 ാം ദിവസം ഇവര്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണം.

ചുവടെ ലിസ്റ്റുചെയ്‌തിരിക്കുന്ന ലബോറട്ടറികളില്‍ നിന്ന് നടത്തിയ ആര്‍ടി-പിസിആര്‍ ടെസ്റ്റ് സ്വീകരിക്കില്ലെന്നും ദുബൈ ഏഷിയേഷന്‍ അതോറിറ്റി വ്യക്തമാക്കി

1. സൂര്യം ലാബ്, ജയ്പൂര്‍

2. ഡോ. പി. ഭാഷിന്‍ പാത്ത്ലാഹ് (പി) ലിമിറ്റഡ്, ഡല്‍ഹി

3. നോബിള്‍ ഡയഗ്നോസ്റ്റിക് സെന്റര്‍, ഡല്‍ഹി

4. 360 ഡയഗ്നോസ്റ്റിക് & ആന്റ് ഹെല്‍ത്ത് സര്‍വ്വീസസ്

യാത്രക്കാര്‍ യുഐഡിയും ഫോണ്‍ നമ്ബറും ഉപയോഗിച്ച്‌ അല്‍ഹോസ്ന്‍ ആപ്പില്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം.