ശിഖര്‍ ധവാന്‍ വാഴ്ത്തപ്പെടാത്ത ഹീറോ, ഏകദിനത്തിലെ ഇടം കൈ മാജിക്ക്, ഗാംഗുലിയും ഭയക്കണം

ക്രിക്കറ്റില്‍ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും വാഴ്ത്തപ്പെടാതെ പോകുന്ന ചില താരങ്ങളുണ്ട്. പലരുടെയും നിഴലായി ഒതുങ്ങേണ്ടിവരുന്ന അപൂര്‍വ്വം ചില താരങ്ങള്‍. അതിലൊരാളാണ് ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഏകദിനത്തില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളുടെ പ്രകടനം പരിശോധിക്കുമ്പോള്‍ ധവാനെ മാറ്റിനിര്‍ത്താനാവില്ല. കാരണം ഇക്കാലയളവില്‍ അതിനുള്ള പ്രകടനം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ധവാനെ ഗബ്ബാറെന്ന് ആരാധകര്‍ വിളിക്കുമ്പോഴും അദ്ദേഹത്തിന് അര്‍ഹിച്ച് അംഗീകാരവും സ്ഥാനവും ലഭിച്ചിട്ടുണ്ടോ?അവഗണിക്കപ്പെട്ടവരുടെ പട്ടികയിലാണോ ധവാന്റെ സ്ഥാനം. കണക്കുകള്‍ നിരത്തി പരിശോധിക്കാം. ടോപ് അഞ്ച് ഇടം കൈയന്‍മാരുടെ പ്രകടനം സൗരവ് ഗാംഗുലിയാണ് ഇന്ത്യക്കായി ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍. 297 ഇന്നിങ്‌സില്‍ നിന്ന് 40.95 ശരാശരിയില്‍ 11221 റണ്‍സാണ് ഗാംഗുലി നേടിയത്. ഇതില്‍ 22 സെഞ്ച്വറിയും 71 അര്‍ധ സെഞ്ച്വറിയും. രണ്ടാം സ്ഥാനത്തുള്ള യുവരാജ് സിങ് 275 ഇന്നിങ്‌സില്‍ നിന്ന് 36.47 ശരാശരിയില്‍ നേടിയത് 8609 റണ്‍സ്. 14 സെഞ്ച്വറിയും 52 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. മൂന്നാം സ്ഥാനത്തുള്ള ധവാന്‍ 142 ഇന്നിങ്‌സില്‍ നിന്ന് 45.55 ശരാശരിയില്‍ നേടിയത് 6105 റണ്‍സ്. ഇതില്‍ 17 സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും. സുരേഷ് റെയ്‌ന 194 ഇന്നിങ്‌സില്‍ നിന്ന് അഞ്ച് സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 35.31 ശരാശരിയില്‍ നേടിയത് 5615 റണ്‍സ്. ഗൗതം ഗംഭീര്‍ 143 ഇന്നിങ്‌സില്‍ നിന്ന് 11 സെഞ്ച്വറിയും 34 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 39.68 ശരാശരിയില്‍ നേടിയത് 5238 റണ്‍സാണ്. എവേ മൈതാനത്തെ പ്രകടനം സൗരവ് ഗാംഗുലി 222 ഇന്നിങ്‌സുകള്‍ വിദേശിച്ച് കളിച്ച് നേടിയത് 8111 റണ്‍സാണ്. ശരാശരി 39.75. യുവരാജ് സിങ് 174 ഇന്നിങ്‌സില്‍ നിന്ന് 33.72 ശരാശരിയില്‍ 5194 റണ്‍സ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ 98 ഇന്നിങ്‌സില്‍ നിന്ന് 46.19 ശരാശരിയില്‍ 4250 റണ്‍സും സ്വന്തമാക്കി. സുരേഷ് റെയ്‌ന 128 ഇന്നിങ്‌സില്‍ നിന്ന് 34.76 ശരാശരിയില്‍ 3581 റണ്‍സ് നേടിയപ്പോള്‍ ഗൗതം ഗംഭീര്‍ 41.55 ശരാശരിയില്‍ 3075 റണ്‍സും നേടി.ഈ ഇടം കൈയന്‍ താരങ്ങളില്‍ ഏറ്റവും മികച്ച ശരാശരി ധവാന്റെ പേരിലാണ്. Advertisement ഹോം » ക്രിക്കറ്റ്‌ » വാര്‍ത്ത ശിഖര്‍ ധവാന്‍ വാഴ്ത്തപ്പെടാത്ത ഹീറോ, ഏകദിനത്തിലെ ഇടം കൈ മാജിക്ക്, ഗാംഗുലിയും ഭയക്കണം By Vishnuക്രിക്കറ്റില്‍ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും വാഴ്ത്തപ്പെടാതെ പോകുന്ന ചില താരങ്ങളുണ്ട്. പലരുടെയും നിഴലായി ഒതുങ്ങേണ്ടിവരുന്ന അപൂര്‍വ്വം ചില താരങ്ങള്‍. അതിലൊരാളാണ് ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ഏകദിനത്തില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളുടെ പ്രകടനം പരിശോധിക്കുമ്പോള്‍ ധവാനെ മാറ്റിനിര്‍ത്താനാവില്ല. കാരണം ഇക്കാലയളവില്‍ അതിനുള്ള പ്രകടനം അദ്ദേഹം കാഴ്ചവെച്ചിട്ടുണ്ട്. ശ്രീലങ്കയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ധവാനെ ഗബ്ബാറെന്ന് ആരാധകര്‍ വിളിക്കുമ്പോഴും അദ്ദേഹത്തിന് അര്‍ഹിച്ച് അംഗീകാരവും സ്ഥാനവും ലഭിച്ചിട്ടുണ്ടോ?അവഗണിക്കപ്പെട്ടവരുടെ പട്ടികയിലാണോ ധവാന്റെ സ്ഥാനം. കണക്കുകള്‍ നിരത്തി പരിശോധിക്കാം. ടോപ് അഞ്ച് ഇടം കൈയന്‍മാരുടെ പ്രകടനം സൗരവ് ഗാംഗുലിയാണ് ഇന്ത്യക്കായി ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍. 297 ഇന്നിങ്‌സില്‍ നിന്ന് 40.95 ശരാശരിയില്‍ 11221 റണ്‍സാണ് ഗാംഗുലി നേടിയത്. ഇതില്‍ 22 സെഞ്ച്വറിയും 71 അര്‍ധ സെഞ്ച്വറിയും. രണ്ടാം സ്ഥാനത്തുള്ള യുവരാജ് സിങ് 275 ഇന്നിങ്‌സില്‍ നിന്ന് 36.47 ശരാശരിയില്‍ നേടിയത് 8609 റണ്‍സ്. 14 സെഞ്ച്വറിയും 52 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്. മൂന്നാം സ്ഥാനത്തുള്ള ധവാന്‍ 142 ഇന്നിങ്‌സില്‍ നിന്ന് 45.55 ശരാശരിയില്‍ നേടിയത് 6105 റണ്‍സ്. ഇതില്‍ 17 സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും. സുരേഷ് റെയ്‌ന 194 ഇന്നിങ്‌സില്‍ നിന്ന് അഞ്ച് സെഞ്ച്വറിയും 36 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 35.31 ശരാശരിയില്‍ നേടിയത് 5615 റണ്‍സ്. ഗൗതം ഗംഭീര്‍ 143 ഇന്നിങ്‌സില്‍ നിന്ന് 11 സെഞ്ച്വറിയും 34 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 39.68 ശരാശരിയില്‍ നേടിയത് 5238 റണ്‍സാണ്. എവേ മൈതാനത്തെ പ്രകടനം സൗരവ് ഗാംഗുലി 222 ഇന്നിങ്‌സുകള്‍ വിദേശിച്ച് കളിച്ച് നേടിയത് 8111 റണ്‍സാണ്. ശരാശരി 39.75. യുവരാജ് സിങ് 174 ഇന്നിങ്‌സില്‍ നിന്ന് 33.72 ശരാശരിയില്‍ 5194 റണ്‍സ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ 98 ഇന്നിങ്‌സില്‍ നിന്ന് 46.19 ശരാശരിയില്‍ 4250 റണ്‍സും സ്വന്തമാക്കി. സുരേഷ് റെയ്‌ന 128 ഇന്നിങ്‌സില്‍ നിന്ന് 34.76 ശരാശരിയില്‍ 3581 റണ്‍സ് നേടിയപ്പോള്‍ ഗൗതം ഗംഭീര്‍ 41.55 ശരാശരിയില്‍ 3075 റണ്‍സും നേടി.ഈ ഇടം കൈയന്‍ താരങ്ങളില്‍ ഏറ്റവും മികച്ച ശരാശരി ധവാന്റെ പേരിലാണ്. Advertisement Advertisement ഇന്ത്യ വിജയിച്ച മത്സരങ്ങളിലെ പ്രകടനം ഇന്ത്യ വിജയിച്ച മത്സരങ്ങളില്‍ ഗാംഗുലി 54.98 ശരാശരിയില്‍ 6818 റണ്‍സ് നേടിയപ്പോള്‍ യുവരാജ് 50.13 ശരാശരിയില്‍ 5916 റണ്‍സാണ് നേടിയത്. ധവാന്‍ 90 ഇന്നിങ്‌സില്‍ നിന്ന് 52.44 ശരാശരിയില്‍ 4353 റണ്‍സും സുരേഷ് റെയ്‌ന 107 ഇന്നിങ്‌സില്‍ നിന്ന് 49.32 ശരാശരിയില്‍ 3650 റണ്‍സും നേടി. ഗംഭീര്‍ 93 ഇന്നിങ്‌സില്‍ നിന്ന് 46.85 ശരാശരിയില്‍ നേടിയത് 3936 റണ്‍സാണ്. ഈ കണക്കുകളില്‍ മികച്ച രണ്ടാമത്തെ ശരാശരി ധവാന്റെ പേരിലാണ്. ലോകകപ്പിലെ പ്രകടനം ലോകകപ്പില്‍ 21 ഇന്നിങ്‌സില്‍ നിന്ന് 55.88 ശരാശരിയില്‍ 1006 റണ്‍സാണ് സൗരവ് ഗാംഗുലി നേടിയത്. യുവരാജ് സിങ് 21 ഇന്നിങ്‌സില്‍ നിന്ന് 52.71 ശരാശരിയില്‍ 738 റണ്‍സ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ 10 ഇന്നിങ്‌സില്‍ നിന്ന് 53.70 ശരാശരിയില്‍ നേടിയത് 537 റണ്‍സ്. സുരേഷ് റെയ്‌ന 9 ഇന്നിങ്‌സില്‍ നിന്ന് 59.66 ശരാശരിയില്‍ 358 റണ്‍സ് നേടിയപ്പോള്‍ ഗംഭീര്‍ 9 ഇന്നിങ്‌സില്‍ നിന്ന് 43.66 ശരാശരിയില്‍ 393 റണ്‍സും നേടി. ഈ കണക്കുകളിലും ധവാന്‍ തന്റെ മികവ് കാട്ടുന്നു. റണ്‍സ് പിന്തുടരുമ്പോഴുള്ള പ്രകടനം റണ്‍സ് പിന്തുടര്‍ന്ന് ബാറ്റ് ചെയ്യുമ്പോള്‍ ഗാംഗുലി 147 ഇന്നിങ്‌സില്‍ നിന്ന് 39.46 ശരാശരിയില്‍ നേടിയത് 5209 റണ്‍സ്. യുവരാജ് 136 ഇന്നിങ്‌സില്‍ നിന്ന് 36.41 ശരാശരിയില്‍ 3958 റണ്‍സും ധവാന്‍ 80 ഇന്നിങ്‌സില്‍ നിന്ന് 44.40 ശരാശരിയില്‍ 3197 റണ്‍സും റെയ്‌ന 99 ഇന്നിങ്‌സില്‍ നിന്ന് 38.66 ശരാശരിയില്‍ 2745 റണ്‍സും ഗംഭീര്‍ 78 ഇന്നിങ്‌സില്‍ നിന്ന് 45.48 ശരാശരിയില്‍ 3093 റണ്‍സും നേടിയിട്ടുണ്ട്.