കോവിഡ്: സൗദിയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവും മരണസംഖ്യയില്‍ കുറവും

കോവിഡ്: സൗദിയില്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവും മരണസംഖ്യയില്‍ കുറവും

ജിദ്ദ: സൗദിയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ന് നേരിയ വര്‍ധനവ് രേഖപ്പെടുത്തി. എന്നാല്‍ മരണസംഖ്യയില്‍ ഇന്ന് അല്‍പ്പം കുറവുണ്ട്. ഇന്ന് 1,379 പുതിയ രോഗികളും 1,021 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,20,774 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,01,449 ഉം ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,189 ആയി.

നിലവില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 11,136 ആണ്. ഇവരില്‍ 1,419 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.28 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 273, മക്ക 242, കിഴക്കന്‍ പ്രവിശ്യ 224, അസീര്‍ 154, ജീസാന്‍ 117, അല്‍ ഖസീം 104, മദീന 62, നജ്റാന്‍ 57, ഹായില്‍ 49, വടക്കന്‍ അതിര്‍ത്തി മേഖല 40, തബൂക്ക് 32, അല്‍ബാഹ 21, അല്‍ ജൗഫ് 4. ഇതുവരെ രാജ്യത്ത് 2,51,21,872 ഡോസ് കോവിഡ് വാക്സിന്‍ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.