മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത സെക്ടറല്‍ മജിസ്‌ട്രേറ്റിന് അസഭ്യവും പോലിസുകാരന് മര്‍ദ്ദനവും; രണ്ടു പേര്‍ അറസ്റ്റില്‍

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത സെക്ടറല്‍ മജിസ്‌ട്രേറ്റിന് അസഭ്യവും പോലിസുകാരന് മര്‍ദ്ദനവും; രണ്ടു പേര്‍ അറസ്റ്റില്‍

കൊച്ചി: മാസ്‌ക്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത സെക്ടറല്‍ മജിസ്‌ട്രേറ്റിനെ അസഭ്യം പറയുകയും കൂടെയുണ്ടായ പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസില്‍ രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് വെളിയത്തു നാട് കിടങ്ങപ്പള്ളില്‍ വീട്ടില്‍ റിയാസ് (47), വെസ്റ്റ് വെളിയത്ത് നാട് വാലത്ത് വീട്ടില്‍ സത്താര്‍ (42) എന്നിവരെയാണ് ആലുവ വെസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടപ്പുറം പെട്രോള്‍ പമ്ബിന് സമീപമാണ് സംഭവം.

കൊവിഡ് നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെക്ടറല്‍ മജിസ്‌ടേറ്റ് പരിശോധന നടത്തുമ്ബോഴാണ് കൃത്യമായി മാസ്‌ക്ക് ധരിക്കാതെ കൂട്ടം കൂടി നില്‍ക്കുന്ന ഇവരെക്കണ്ടത്. മജിസ്‌ട്രേറ്റ് ഇവരോട് ശരിയായ രീതിയില്‍ മാസ്‌ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കയര്‍ക്കുകയും, അസഭ്യം പറയുകയുമായിരുന്നു. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിക്കുകയും ചെയ്തു. പിന്നിട് കൂടുതല്‍ പോലിസുദ്യോഗസ്ഥരെത്തിയാണ് ഇവരെ അറസറ്റ് ചെയ്തത്. എസ്‌ഐ മാരായ പി എ വേണുഗോപാല്‍, പി എസ് അനില്‍, സിപിഒ മാരായ ഹാരിസ്, നിജാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.