ഫ്രാന്‍സില്‍ കോവിഡ് നാലാം തരംഗം: വാക്സിന്‍ പാസ്പോര്‍ട്ട് സംവിധാനം നിലവില്‍വന്നു

ഫ്രാന്‍സില്‍ കോവിഡ് നാലാം തരംഗം: വാക്സിന്‍ പാസ്പോര്‍ട്ട് സംവിധാനം നിലവില്‍വന്നു

കോവിഡ് ഏറിയും കുറഞ്ഞും ലോകരാജ്യങ്ങളെ വിടാതെ പിന്തുടരുകയാണ്. വ്യാപകമായി പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാണ് ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നത്. അതിനിടെ ഫ്രാന്‍സില്‍ കോവിഡ് നാലാം തരംഗമെത്തി. 
നാലാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ വാക്​സിൻ പാസ്​പോർട്ട്​ സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ്​ വാക്​സിൻ രണ്ട് ഡോസും സ്വീകരിച്ചവർക്കു മാത്രം പ്രവേശനം നൽകുന്നതാണ്​ വാക്​സിൻ പാസ്പോർട്ട്​ എന്ന പേരിൽ അറിയപ്പെടുന്ന 'ആരോഗ്യ പാസ്​' സംവിധാനം. റെസ്​റ്റൊറന്‍റുകൾ, കഫേകൾ, ഷോപ്പിങ്​ സെന്‍ററുകൾ എന്നിവിടങ്ങളില്‍ ആരോഗ്യ പാസ് നിര്‍ബന്ധമാക്കി. യാത്രകള്‍ക്കും കോവിഡ് വാക്സിന്‍ സ്വീകരിച്ചെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.