പൗരൻമാർക്ക് ആർക്കും ആയുധം തരും', പ്രഖ്യാപനവുമായി യുക്രൈൻ പ്രസിഡന്‍റ്

പൗരൻമാർക്ക് ആർക്കും ആയുധം തരും', പ്രഖ്യാപനവുമായി യുക്രൈൻ പ്രസിഡന്‍റ്

കീവ്: യുക്രൈനിയൻ പൗരൻമാരിൽ ആര് ആയുധങ്ങൾ ചോദിച്ചാലും നൽകുമെന്ന് പ്രഖ്യാപിച്ച് യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി. നാസി ജർമനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് യുക്രൈനിയൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി ആഞ്ഞടിച്ചു. ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ വയ്ക്കില്ല എന്നും എല്ലാ പൗരൻമാരോടും സമാധാനത്തോടെ, സുരക്ഷിതസ്ഥാനങ്ങളിൽ തുടരണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. പുടിന്‍റെ യുദ്ധക്കൊതി അവസാനിപ്പിക്കാൻ റഷ്യക്കാർ ഒന്നടങ്കം ശബ്ദമുയർത്തണമെന്ന് സെലൻസ്കി ആവശ്യപ്പെടുന്നു.

50 റഷ്യൻ സൈനികരെ വധിച്ചുവെന്നാണ് യുക്രൈൻ സൈന്യം അവകാശപ്പെടുന്നത്. എന്നാൽ 40-ലധികം യുക്രൈൻ സൈനികരെ റഷ്യൻ സൈന്യം വധിച്ചുവെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. യുക്രൈനിൽ ഏഴ് പൗരൻമാർ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക കണക്ക്. മരിയുപോളിൽ ഒരാളും ഒഡേസയിൽ ആറ് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് യുക്രൈൻ പൊലീസ് അറിയിക്കുന്നത്.