ഭാര്യയുടെയും ബന്ധുക്കളുടെയും മുന്നില്‍ ആളാകാന്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ചമഞ്ഞു; പറ്റിച്ചത് മുഖ്യമന്ത്രിയെ ഉള്‍പ്പടെ നിരവധി പേരെ;
തൃശൂര്‍: തമിഴ്നാട് പൊലീസിലെ അസിസ്റ്റന്റ് കമ്മിഷണര്‍ ചമഞ്ഞു കട്ടപ്പന ഡി.വൈ. എസ്. പിയെ കബളിപ്പിച്ച ചെന്നൈ സ്വദേശി പിടിയില്‍. സമാനമായ രീതിയില്‍ ഇയാള്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെയും പറ്റിച്ചതയാണ് റിപ്പോര്‍ട്ട്.തമിഴ്നാട് പൊലീസിലെ അസിസ്റ്റന്റ് കമ്മിഷണറാണെന്നു പറഞ്ഞ് മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഇയാള്‍ ഫോട്ടോയെടുക്കുകയും, കൂടാതെ ഗുരുവായൂര്‍ അടക്കമുള്ള പ്രമുഖ ക്ഷേത്രങ്ങളിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു ദര്‍ശനം നടത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തി. കട്ടപ്പന ഡി.വൈ.എസ്. പി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു ചെന്നൈ സ്വദേശി സി. വിജയനെ ഡിണ്ടിഗല്‍-തേനി ദേശീയ പാതയിലെ ടോള്‍ ഗേറ്റില്‍ തമിഴ്നാട് പൊലീസ് പിടികൂടിയത്. ഇയാളുടെ വാഹനത്തിലും വീട്ടിലും നടത്തിയ പരിശോധനയില്‍ നിരവധി പ്രമുഖരെ പറ്റിച്ചതിന്റെ തെളിവുകള്‍ കിട്ടി. മുഖ്യമന്ത്രി പിണറായി വിജയന്‍,ആന്ധ്രാ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്സൈ സൗന്ദര്‍രാജന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ കണ്ടെടുത്തു. തമിഴ്നാട് പൊലീസില്‍ അസിസ്റ്റന്റ് കമ്മീഷണറാണെന്നു പരിചയപ്പെടുത്തിയാണ് ഇയാള്‍ വി.ഐ.പികള്‍ക്കൊപ്പം ഫോട്ടോയെടുത്തത്. തമിഴ്നാട് പൊലീസിന്റെ യൂണിഫോം, വ്യാജ ഐഡി കാര്‍ഡുകള്‍ തുടങ്ങിയവയും പിടിച്ചെടുത്തു.അതേസമയം, ഭാര്യയുടെയും ബന്ധുക്കളുടെയും ഇടയില്‍ ആളാകാനാണു പൊലീസ് വേഷം കെട്ടിയതെന്നാണ് ഇയാളുടെ മൊഴി.