കൊവിഡ്-19 ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

കൊവിഡ്-19 ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

കൊവിഡ്-19 ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഓരോ കാലത്തുമുള്ള വൈറസിന്റെ സ്വഭാവവും അതനുസരിച്ചുള്ള വിദഗ്ധ ചികിത്സയും ഉറപ്പാക്കാനാണ് ചികിത്സ പ്രോട്ടോകോള്‍ പുതുക്കിയിട്ടുള്ളത്.

ആദ്യ പ്രോട്ടോകോളിന് ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോകോള്‍ പുതുക്കുന്നത്.കൊവിഡ് ബാധിതരെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ച്‌ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നേരിയത് (മൈല്‍ഡ്), മിതമായത് (മോഡറേറ്റ്), ഗുരുതരമായത് (സിവിയര്‍) എന്നിങ്ങനെ എ, ബി, സി മൂന്ന് വിഭാഗങ്ങളായി തരം തിരിച്ചാണ് കൊവിഡ് രോഗികള്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തുന്നത്.