ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ഉപയോഗിക്കുന്നവരിൽ നിന്നു പിഴ ഈടാക്കാനൊരുങ്ങി മോട്ടർ വാഹന വകുപ്പ്....
തിരുവനന്തപുരം ∙ ക്യാമറ ഘടിപ്പിച്ച ഹെൽമറ്റ് ഉപയോഗിക്കുന്ന ഇരുചക്ര വാഹനക്കാരിൽനിന്നു പിഴ ഈടാക്കാൻ മോട്ടർ വാഹന വകുപ്പിന്റെ നിർദേശം.
ഇരുചക്ര വാഹനങ്ങളിലെ അഭ്യാസപ്രകടനവും യാത്രയും മറ്റും ഷൂട്ട് ചെയ്യാൻ ചിലർ ഹെൽമറ്റിനു മുകളിൽ ക്യാമറ ഘടിപ്പിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതു നിയമവിരുദ്ധമാണ്.