സം​സ്ഥാ​ന​ത്തി​ന് 8.87 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

covid vaccine

സം​സ്ഥാ​ന​ത്തി​ന് 8.87 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 8,86,960 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് . എ​ട്ട് ല​ക്ഷം ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 86,960 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണ് എ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം 1,69,500, എ​റ​ണാ​കു​ളം 1,96,500, കോ​ഴി​ക്കോ​ട് 1,34,000 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വീ​ഷീ​ല്‍​ഡ് വാ​ക്‌​സി​നും തി​രു​വ​ന​ന്ത​പു​രം 29,440 എ​റ​ണാ​കു​ളം 34,240, കോ​ഴി​ക്കോ​ട് 23,280 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്. ഇ​തി​ന് പു​റ​മേ എ​റ​ണാ​കു​ള​ത്ത് മൂ​ന്ന് ല​ക്ഷം കോ​വീ​ഷീ​ല്‍​ഡ് കൂ​ടി​യെ​ത്തി.

സം​സ്ഥാ​ന​ത്ത് വാ​ക്‌​സി​ന്‍ എ​ത്തി​യ​തോ​ടെ വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞം ശ​ക്തി​പ്പെ​ടു​ത്തി വ​രു​ന്നു. 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മാ​യ എ​ല്ലാ​വ​ര്‍​ക്കും 18 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കും ഓ​ഗ​സ്റ്റ് 15ന് ​മു​മ്ബ് ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​ന്ന് മാ​ത്രം 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള ഒ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്ക് ആ​ദ്യ ഡോ​സ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തു​ള്‍​പ്പെ​ടെ ഇ​ന്ന് ആ​കെ 2,37,528 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്.

949 സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ലും 322 സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടെ 1,271 വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 2,24,29,007 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. അ​തി​ല്‍ 1,59,68,802 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 64,60,205 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കി​യ​ത്.

കേ​ര​ള​ത്തി​ലെ 2021-ലെ ​എ​സ്റ്റി​മേ​റ്റ് ജ​ന​സം​ഖ്യ അ​നു​സ​രി​ച്ച്‌ 45.5 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സും 18.41 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി. 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള ജ​ന​സം​ഖ്യ​യ​നു​സ​രി​ച്ച്‌ 55.64 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സും 22.51 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സും ന​ല്‍​കി​യി​ട്ടു​ണ്ട്.