യുക്രൈനെതിരായ യുദ്ധനീക്കം: കൊമ്പുകോർത്ത് റഷ്യയും അമേരിക്കയും

യുക്രൈനെതിരായ യുദ്ധനീക്കം: കൊമ്പുകോർത്ത് റഷ്യയും അമേരിക്കയും

ല്ലി: യുക്രൈനെ ഭാവിയിൽ ഒരിക്കലും നാറ്റോയിൽ അംഗമാക്കില്ലെന്ന് ഉറപ്പു വേണമെന്ന റഷ്യയുടെ ആവശ്യം അമേരിക്ക തള്ളി. ഇതോടെ യുക്രൈൻ പ്രതിസന്ധിയിൽ പ്രശ്ന പരിഹാര സാധ്യത കൂടുതൽ മങ്ങി. തങ്ങൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു ഭയപ്പെടുത്താനാണ് അമേരിക്കയുടെ ശ്രമമെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.

യുക്രൈൻ അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാനും റഷ്യ തീരുമാനിച്ചു. യൂറോപ്യൻ രാജ്യങ്ങളും സൈനിക നീക്കം ശക്തമാക്കുകയാണ്. യുക്രൈനെ ആക്രമിച്ചാൽ റഷ്യയുടെ മേൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. യുദ്ധനീക്കം വൻ പ്രത്യാഘാതം വിളിച്ചുവരുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുചിനു മേൽ വ്യക്തിപരമായ ഉപരോധം ഏർപ്പെടുത്തുന്നതിനുള്ള ആലോചനയും അമേരിക്ക നടത്തുന്നുണ്ട്. അതേസമയം അമേരിക്ക യുക്രൈനിൽ നിന്ന് പൗരന്മാരം തിരികെ വിളിച്ചിട്ടുണ്ട്. അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന റഷ്യൻ സൈന്യം ഏത് നിമിഷവും യുക്രൈനെ ആക്രമിക്കുമെന്ന പ്രതീതിയാണ് നിലനിൽക്കുന്നത്. യുദ്ധത്തിനൊരുങ്ങിയാൽ കനത്ത തിരിച്ചടി നൽകുമെന്ന്  റഷ്യക്ക് ലോകരാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.