ദക്ഷിണാഫ്രിക്കയിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാളിൽ ഡെൽറ്റ വകഭേദം

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാളിൽ ഡെൽറ്റ വകഭേദം

ബംഗളൂരു: ദക്ഷിണാഫ്രിക്കയിൽ നിന്ന് ബംഗളൂരുവിലെത്തി കോവിഡ് സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാളിൽ ഇന്ത്യയിൽ സാധാരണയായി കാണുന്ന ഡെൽറ്റ വകഭേദത്തിൽ നിന്ന് വ്യത്യസ്തമായ വകഭേദമാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ. ഇത് ഒമിക്രോൺ ആണോയെന്നും പറയാനാവില്ല. വകഭേദം ഏതാണെന്ന് കണ്ടെത്താൻ ഐ.സി.എം.ആറിന്‍റെ സഹായം തേടിയിട്ടുണ്ട്. ജനിതക ശ്രേണീകരണത്തിന് സാമ്പിളുകൾ അയച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ 63കാരനായ വ്യക്തി ക്വാറന്‍റീനിൽ കഴിയുക‍യാണ്. പുറമേക്ക് ലക്ഷണങ്ങളൊന്നുമില്ല. ഇദ്ദേഹവുമായി ബന്ധപ്പെട്ട മുഴുവനാളുകളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രണ്ട് പേരിൽ ഒരാളിൽ സ്ഥിരീകരിച്ചത് ഡെൽറ്റ വകഭേദമാണ്.

ഡെൽറ്റ വകഭേദമാ​ണ്​ ഇരുവരിലും കണ്ടെത്തിയതെന്നായിരുന്നു നേരത്തെ ആരോഗ്യ അധികൃതർ പറഞ്ഞിരുന്നത്. നവംബർ ഒന്നുമുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽനിന്ന്​ 94പേരാണ്​ ബംഗളൂരുവിലെത്തിയത്​. ഇതിൽ രണ്ടുപേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്.