ഇലക്‌ട്രിക് കാര്‍ വിപണിയില്‍ എത്തിക്കാന്‍ ഒല

electric car

ഇലക്‌ട്രിക് കാര്‍ വിപണിയില്‍ എത്തിക്കാന്‍ ഒല

ദില്ലി: 2023 ആരംഭത്തോടെ ഇലക്‌ട്രിക് കാര്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കളായ ഒല. ഒല സീരിസ് എന്ന ഇലക്‌ട്രിക് സ്കൂട്ടറിന്റെ വിജയകരമായ തുടക്കം കമ്ബനിയിലും ഉപഭോക്താകളിലും ആത്മവിശ്വാസം പകര്‍ന്നിരുന്നു.

ഒലയുടെ ആദ്യ ഉല്‍പ്പന്നം പ്രതീക്ഷ നല്‍കുന്നതായി തോന്നുന്നുവെന്നും അടുത്ത വര്‍ഷത്തിനുള്ളില്‍ ഇലക്‌ട്രിക് കാര്‍ രംഗത്തേക്ക് പ്രവേശിക്കാന്‍ ബ്രാന്‍ഡ് ഒരുങ്ങുന്നുവെന്നും ഒലയുടെ സ്ഥാപകന്‍ ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കിയതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്‌ട്രിക് കാറിന്റെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഒലയുടെ തീരുമാനം. പ്രോജക്ടുമായി അടുക്കുമ്ബോള്‍ തങ്ങള്‍ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രോജക്ടിനെക്കുറിച്ചുള്ള ചോദ്യത്തോട് ഭവിഷ് അഗര്‍വാള്‍ പ്രതികരിച്ചത്. ഒലയുടെ ഇലക്‌ട്രിക് കാര്‍ 2023ഓടെ ആഗോള അരങ്ങേറ്റം കുറിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.