റോഡ് കീഴടക്കാന്‍ മഹീന്ദ്ര എക്‌സ്‌ യു വി 700; വിലയും ലഭ്യതയും

MAHENDRA XUV 700

റോഡ് കീഴടക്കാന്‍ മഹീന്ദ്ര എക്‌സ്‌ യു വി 700; വിലയും ലഭ്യതയും

ന്യൂഡല്‍ഹി| മഹീന്ദ്ര എക്‌സ്‌ യു വി 700 കാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതായി കമ്ബനി അറിയിച്ചു. 11.99 ലക്ഷം രൂപയാണ് വില. ഈ വില മറ്റു കാര്‍ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സബ്-4 മീറ്റര്‍ എസ്യുവികളായ വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍ എന്നീ മോഡലുകള്‍ വാങ്ങുന്നവരെ കൂടി ലക്ഷ്യം വെച്ചാണ് മഹീന്ദ്ര വില നിര്‍ണ്ണയിച്ചിരിക്കുന്നത്. അടുത്ത മാസം മുതല്‍ കാറുകളുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

സെപ്തംബര്‍ രണ്ടാം വാരം മുതല്‍ എക്‌സ് യുവി700 ഇന്ത്യയിലുടനീളമുള്ള ഷോറൂമുകളില്‍ ലഭ്യമാകും. എക്‌സ് യുവി500 താരതമ്യപ്പെടുത്തുമ്ബോള്‍ എക്‌സ് യുവി700 ന് ചില ഫീച്ചര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കുന്നുണ്ട്. പ്രൊഡക്ഷന്‍ സ്പെക്ക് എക്‌സ് യുവി700 ഹെഡ്ലാമ്ബുകളിലേക്ക് നീളമുള്ള ഒരു ലംബ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, സ്പ്ലിറ്റ് ഹെഡ്ലാമ്ബുകള്‍, ഷാര്‍പ്പായിട്ടുള്ള ക്രീസ് ലൈനുകള്‍ എന്നിവയാണ് എസ്യുവിയുടെ പുറം ഭാഗം മനോഹരമാക്കുന്നത്.

ഷാര്‍ക്ക് ഫിന്‍ ആന്റിന, ഓട്ടോ ഹെഡ്ലാമ്ബ് ബൂസ്റ്റര്‍, സുരക്ഷാ അലേര്‍ട്ടുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, ആമസോണ്‍ അലക്സാ വെര്‍ച്വല്‍ അസിസ്റ്റന്റ്, അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റ് സിസ്റ്റങ്ങള്‍, പുതിയ അഡ്രിനോ എക്‌സ് ഇന്റര്‍ഫേസ് തുടങ്ങിയ നിരവധി ഫീച്ചറുകളും കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്. എക്‌സ് യു വി700ല്‍ 5 സീറ്റുകളുടെയും 7 സീറ്റുകളുടെയും രണ്ട് സീറ്റിംഗ് ലേ ഔട്ടുകളും മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. കാറിന് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംസ്റ്റാലിയന്‍, ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 200 ബിഎച്ച്‌പി കരുത്ത് നല്‍കുന്നു. അതേസമയം 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എംഹോക്ക് ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 185 ബിഎച്ച്‌പി കരുത്തും സൃഷ്ടിക്കും. രണ്ട് എഞ്ചിനുകള്‍ക്കും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭിക്കും.