India UAE Flight News: യാത്രാവിലക്ക് നീങ്ങി; അംഗീകൃത വാക്സിന്‍ എടുത്തവര്‍ക്ക് ഇനി യുഎഇ യില്‍ പോവാം

India UAE Flight News: യാത്രാവിലക്ക് നീങ്ങി; അംഗീകൃത വാക്സിന്‍ എടുത്തവര്‍ക്ക് ഇനി യുഎഇ യില്‍ പോവാം

India UAE Flight News: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് തിരിച്ചും യാത്ര ചെയ്യാനാവാതെ പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് ആശ്വസമായി പുതിയ ഇളവുകള്‍. ഇന്ത്യയും പാക്കിസ്ഥാനും അടക്കം ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള യാത്രാവിലക്ക് നീക്കിയിരിക്കുകയാണ് യുഎഇ.

യുഎഇ അംഗീകൃത വാക്സിന്‍ എടുത്തവര്‍ക്ക് ഇനി ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യാം. ഫൈസര്‍ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവര്‍ക്കാണ് ഈ ഘട്ടത്തില്‍ ഈ ഇളവുകള്‍ പ്രയോജനപ്പെടുത്തി യാത്ര ചെയ്യാനാവുക.

ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ യാത്രാവിലക്ക് ആണ് ഇപ്പോള്‍ നീങ്ങിയിരിക്കുന്നത്.

യാത്രാ നിയന്ത്രണങ്ങളില്‍ ഇളവു വന്നപ്പോള്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ നിരവധി പേര്‍ തിരികെ പോകാനാതെ കുടുങ്ങിക്കിടക്കുന്ന സാഹചര്യമാണ് ഉള്ളത്.