ടൊക്യോ ഒളിമ്ബിക്‌സ്;ടെന്നിസില്‍ സാനിയ-അങ്കിത സഖ്യം പുറത്ത്

ടൊക്യോ ഒളിമ്ബിക്‌സ്;ടെന്നിസില്‍ സാനിയ-അങ്കിത സഖ്യം പുറത്ത്

ടെന്നിസില്‍ സാനിയ-അങ്കിത സഖ്യം പുറത്ത്. ആദ്യ റൗണ്ടില്‍ യുക്രെയ്ന്‍ സഖ്യത്തോടാണ് ഇന്ത്യന്‍ സംഘം തോറ്റത്.ആദ്യ സെറ്റില്‍ വ്യക്തമായ ആദിപത്യം പുലര്‍ത്തിയിരുന്ന ഇന്ത്യന്‍ സഖ്യം, രണ്ടാം സെറ്റിലും മുന്നേറിയിരുന്നു. എന്നാല്‍ പിന്നീട് അടിപതറി. 6-0, 5-3, 6-7, 8-10 എന്നിങ്ങനെയാണ് സ്‌കോര്‍ നില.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിനിടെ ബാഡ്മിന്റണില്‍ പി.വി സിന്ധു വിജയിച്ചു. ആദ്യ റൗണ്ടില്‍ ഇസ്രായേലിന്റെ പോളികാര്‍പ്പോവയെയാണ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് കേവലം 13 മിനിറ്റിലാണ് പിവി സിന്ധു ഇസ്രായേലിനെ തോല്‍പ്പിച്ചത്. ആദ്യ സെറ്റില്‍ 21-7 രണ്ടാം സെറ്റില്‍ 21-10 എന്നിങ്ങനെയാണ് സ്‌കോര്‍ നില. ഒളിമ്ബിക്‌സ് വെള്ളി മെഡല്‍ ജേതാവാണ് നിലവില്‍ പിവി സിന്ധു.