പെരുമ്ബാവൂരില്‍ അനാശ്യാസ്യ പ്രവര്‍ത്തനം: ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു

പെരുമ്ബാവൂരില്‍ അനാശ്യാസ്യ പ്രവര്‍ത്തനം: ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു

പെരുമ്ബാവൂര്‍ : അനാശ്യാസ്യ പ്രവര്‍ത്തനം നടത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്ബാവൂര്‍ ടൗണിന് സമീപത്ത് വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് അനാശ്യാസ്യ പ്രവര്‍ത്തനം നടന്നത് . മുടക്കുഴ സ്വദേശി നിഷാദ്, ശബരിലാല്‍, ചേലമറ്റം സ്വദേശി പോള്‍, സജീവന്‍ കൂടാതെ മൂന്ന് യുവതികളെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം 18 നാണ് ഇവര്‍ കെട്ടിടം വാടകയ്ക്ക് എടുത്തത്. യുവതികള്‍ ഉള്‍പ്പടെയുള്ളവര്‍ രാത്രികാലങ്ങളില്‍ വന്ന് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അസമയങ്ങളില്‍ അപരിചിതരായ ആളുകളും വാഹനങ്ങളും വന്ന് പോയിരുന്നതായി നാട്ടുകര്‍ പറയുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയിഡിലാണ് ഇവര്‍ പിടിയിലായത്