നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2018 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 10971 പേര്‍

covid restrictions

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2018 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 10971 പേര്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2018 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 725 പേരാണ്. 2277 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 10971 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 101 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 343, 32, 188
തിരുവനന്തപുരം റൂറല്‍ - 195, 50, 112
കൊല്ലം സിറ്റി - 604, 32, 39
കൊല്ലം റൂറല്‍ - 66, 66, 153
പത്തനംതിട്ട - 60, 55, 90
ആലപ്പുഴ - 46, 5, 33
കോട്ടയം - 113, 104, 383
ഇടുക്കി - 58, 7, 6
എറണാകുളം സിറ്റി - 105, 18, 26
എറണാകുളം റൂറല്‍ - 92, 17, 174
തൃശൂര്‍ സിറ്റി - 6, 6, 14
തൃശൂര്‍ റൂറല്‍ - 29, 26, 108
പാലക്കാട് - 64, 81, 164
മലപ്പുറം - 61, 59, 205
കോഴിക്കോട് സിറ്റി - 4, 4, 2
കോഴിക്കോട് റൂറല്‍ - 58, 74, 5
വയനാട് - 29, 0, 24
കണ്ണൂര്‍ സിറ്റി - 44, 44, 204
കണ്ണൂര്‍ റൂറല്‍ - 2, 2, 115
കാസര്‍ഗോഡ് - 39, 43, 232