പാകിസ്താനില്‍ ചൈനീസ് പൗരന്‍മാര്‍ക്കെതിരെ തുടരെ ചാവേര്‍ ആക്രമണം; രണ്ടു കുട്ടികളടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു; 40 പേര്‍ക്ക് പരിക്ക്

pakistan

പാകിസ്താനില്‍ ചൈനീസ് പൗരന്‍മാര്‍ക്കെതിരെ തുടരെ ചാവേര്‍ ആക്രമണം; രണ്ടു കുട്ടികളടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു; 40 പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനില്‍ ചൈനീസ് പൗരന്‍മാര്‍ക്കെതിരെയുള്ള ചാവേര്‍ ആക്രമണം തുടര്‍ക്കഥയാകുന്നു. ഇന്നു ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ചൈനീസ് പൗരന്‍മാര്‍ക്കെതിരെ ആക്രമണം ഉണ്ടായിരിക്കുന്നത്. രണ്ടു കുട്ടികളടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 40ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ബലൂച് വാര്‍ഡ് ഏരിയയിലെ ഗ്വാഡാറിലാണ് ആക്രമണം ഉണ്ടായത്. ചൈനീസ് പൗരന്‍മാര്‍ സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് നേര്‍ക്ക് വന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഈ സമയം നിരത്തിനരുകില്‍ കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളാണ് മരിച്ചത്. പാക്കിസ്ഥാനില്‍ ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.