നാടന്‍പാട്ട് കലാകാരന്‍ പി.എസ്. ബാനര്‍ജി അന്തരിച്ചു

നാടന്‍പാട്ട് കലാകാരന്‍ പി.എസ്. ബാനര്‍ജി അന്തരിച്ചു

കൊല്ലം: പ്രമുഖ കാര്‍ട്ടൂണിസ്റ്റും നാടന്‍പാട്ട് കലാകാരനുമായ മനക്കര മനയില്‍ പി.എസ് ബാനര്‍ജി (41) അന്തരിച്ചു. കോവിഡ് ഭേദമായതായിരുന്നു. കോവിഡിന്​ ശേഷമുള്ള ആരോഗ്യ പ്രശ്​നങ്ങള്‍ക്ക്​ ചികിത്സയിലിരിക്കെ വെളളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബാനര്‍ജിക്ക്​ ലളിത കലാ അക്കാദമി ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. താരക പെണ്ണാളേ, കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ തുടങ്ങി ഒട്ടേറെ നാടന്‍ പാട്ടുകള്‍ പാടിയത് ബാനര്‍ജി ആയിരുന്നു.

പാച്ചു, സുഭദ്ര എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: ജയപ്രഭ. രണ്ടു മക്കളുണ്ട്.