ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച കോംപാക്‌ട് സ്പോര്‍ട് യൂട്ടിലിറ്റി വാഹനമായ കൈഗറിന്റെകയറ്റുമതി ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച  കോംപാക്‌ട് സ്പോര്‍ട് യൂട്ടിലിറ്റി വാഹനമായ കൈഗറിന്റെകയറ്റുമതി ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ഫ്രഞ്ച് നിര്‍മാതാക്കളായ റെനോ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിച്ച നാലു മീറ്ററില്‍ താഴെ നീളമുള്ള കോംപാക്‌ട് സ്പോര്‍ട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ കൈഗറിന്റെകയറ്റുമതി ആരംഭിച്ചതായി റിപ്പോര്‍ട്ട്. ആദ്യ ബാച്ച്‌ ദക്ഷിണ ആഫ്രിക്കയിലേക്കാണു റെനോ ഇന്ത്യ കയറ്റി അയച്ചത്.

കൈഗറിലൂടെ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വലുതും അതിവേഗ വില്‍പന വളര്‍ച്ച രേഖപ്പെടുത്തുന്നതുമായ വിഭാഗത്തിലേക്കാണു റെനോ ഇടം നേടിയതെന്നു റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ വെങ്കട്ട്റാം മാമില്ലപ്പള്ളി വിശദീകരിച്ചു.കമ്ബനി ചെന്നൈയ്ക്കടുത്ത് ഒരഗടത്തെ ശാലയില്‍ നിര്‍മിച്ച കൈഗര്‍ ആദ്യം നേപ്പാളിയും ഇപ്പോള്‍ ദക്ഷിണ ആഫ്രിക്കയിലും അവതരിപ്പിച്ചത്. മെയ്ക്ക് ഇന്‍ ഇന്ത്യ ദൗത്യത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്.

ഇന്ത്യയില്‍ നിര്‍മിച്ച കൈഗര്‍ ഭാവിയില്‍ ഇന്തോനേഷ്യടക്കം കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ വില്‍പനയ്ക്കെത്തിക്കാനും റെനോയ്ക്കു പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഇന്ത്യന്‍ നിര്‍മിത കൈഗറിനു വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലും സാര്‍ക് മേഖലയിലും റെനോ വിപണന സാധ്യത പ്രതീക്ഷിക്കുന്നുണ്ട്. ഇരട്ട സ്ലാറ്റ് ക്രോം ഗ്രില്‍, മൂന്ന് എല്‍ ഇ ഡികളുള്ള ഹെഡ്‌ലാംപ്, എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപ്, സി ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീല്‍, ഫംക്ഷനല്‍ റൂഫ് റയില്‍ എന്നിവയൊക്കെ കൈഗറിലുണ്ട്.