ഇ ബുൾ ജെറ്റും സഹോദങ്ങളും കസ്റ്റഡിയിൽ :

ഇ ബുൾ ജെറ്റും സഹോദങ്ങളും കസ്റ്റഡിയിൽ :

15 ലക്ഷത്തിനടുത്ത് സബ്ക്രൈബേഴ്സുള്ള മലയാളത്തിലെ പ്രമുഖ യൂട്യൂബ് ചാനലായ ഇ ബുൾ ജെറ്റിന്റെ കാരവൻ സംസ്ഥാന മോട്ടോർ വാഹന വിഭാഗം പിടിച്ചെടുത്തു.അൾട്ടറേഷനുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം ഇവരുടെ വാൻ കണ്ണൂ‍ർ ആർടിഒ ഉദ്യോ​ഗസ്ഥ‍ർ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. കണ്ണൂർ സ്വദേശികളായ എബിൻ, ലിബിൻ എന്നിവരെയാണ് കളക്ടറേറ്റിലെ ആർടിഒ ഓഫീസിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വാൻ ആ‍ർടിഒ കസ്റ്റഡിയിൽ എടുത്ത കാര്യം ഇവ‍ർ സാമൂഹ്യ മാധ്യമങ്ങളിൽ വീഡിയോയായി പങ്കുവച്ചിരുന്നു. ഇതേ തുട‍ർന്ന് ഇവരുടെ ആരാധകരായ നിരവധി ചെറുപ്പക്കാ‍ർ കണ്ണൂ‍ർ ആർടിഒ ഓഫീസിലേക്ക് എത്തി. ഒടുവിൽ വ്ലോ​ഗ‍ർമാരും ഉദ്യോ​ഗസ്ഥരും തമ്മിൽ വാക്ക് തർക്കമാവുകയും തുടർന്ന് കണ്ണൂ‍ർ ടൗൺ പൊലീസ് സ്ഥലത്ത് എത്തി ഇരുവരേയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തങ്ങളെ ത‍കർക്കാൻ ആസൂത്രിതമായി നീക്കം നടക്കുന്നുണ്ടെന്നും വാൻ ലൈഫ് വീഡിയോ ഇനി ചെയ്യില്ലെന്നും ഇബുൾ ജെറ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.