സൗദി അറേബ്യയില്‍ ഹൈ-ടെക് രീതിയില്‍ കടത്തുകയായിരുന്ന 3600 കുപ്പി മദ്യം പിടിച്ചെടുത്തു - വീഡിയോ

സൗദി അറേബ്യയില്‍ ഹൈ-ടെക് രീതിയില്‍ കടത്തുകയായിരുന്ന 3600 കുപ്പി മദ്യം പിടിച്ചെടുത്തു - വീഡിയോ

റിയാദ്:   സൗദി അറേബ്യയിലേക്ക് (Saudi Arabia) കടത്താന്‍ ശ്രമിച്ച 3612 കുപ്പി മദ്യം സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി (Zakat, Tax and Customs Authority) പിടിച്ചെടുത്തു. ജിദ്ദ ഇസ്ലാമിക് പോര്‍ട്ട് (Jeddah Islamic Port) വഴി എത്തിയ ഒരു കണ്ടെയ്‍നറില്‍ ഒളിപ്പിച്ചായിരുന്നു ഇവ കൊണ്ടുവന്നത്. ഹൈ-ടെക് രീതിയില്‍ ആര്‍ക്കും സംശയം തോന്നാത്ത വിധത്തിലാണ് മദ്യം കൊണ്ടുവന്നതെന്ന് കസ്റ്റംസ് അറിയിച്ചു.

തുറമുഖത്തെ സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ തന്നെ അധികൃതര്‍ മദ്യം കണ്ടെത്തുകയായിരുന്നു. ഇറക്കുമതി ചെയ്‍ത സാധനങ്ങള്‍  സൗദി അറേബ്യയില്‍ ഏറ്റുവാങ്ങാനെത്തിയ രണ്ട് പേരെ അധികൃതര്‍ അറസ്റ്റ് ചെയ്‍തിട്ടുണ്ട്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ കര്‍ശന പരിശോധനയ്‍ക്ക് വിധേയമാക്കുന്നുണ്ടെന്ന് സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കള്ളക്കടത്തുകള്‍ തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 

അനധികൃതമായി കടത്താന്‍ ശ്രമിച്ച മദ്യക്കുപ്പികള്‍ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്...