രാജ്യത്ത് 1.27 ലക്ഷം പേർക്ക് കൂടി കൊവിഡ്, 2.30 ലക്ഷം പേർക്ക് രോഗമുക്തി

രാജ്യത്ത് 1.27 ലക്ഷം പേർക്ക് കൂടി കൊവിഡ്, 2.30 ലക്ഷം പേർക്ക് രോഗമുക്തി

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 127952 പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 230814 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം  40247902 ആയി. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 168.98 കോടി ഡോസ് വാക്സീന്‍ നൽകി.

രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത്  1331648 പേരാണ്. ഇത് ആകെ രോഗികളുടെ 3.16 ശതമാനം മാത്രമാണ്. കൊവിഡ് ബാധിതരിലെ രോഗമുക്തി നിരക്ക് 95.64 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 7.98 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 11.21 ശതമാനമാണ്. ആകെ 73.79 കോടി പരിശോധനകള്‍ നടത്തിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1603856 പരിശോധനകള്‍ നടത്തി.