ജനസാഗരം ഒരുക്കി കര്‍ഷക മഹാ പഞ്ചായത്ത് മുസഫര്‍ നഗറില്‍ ആരംഭിച്ചു

ജനസാഗരം ഒരുക്കി കര്‍ഷക മഹാ പഞ്ചായത്ത് മുസഫര്‍ നഗറില്‍ ആരംഭിച്ചു

ജനസാഗരം ഒരുക്കി കര്‍ഷക മഹാ പഞ്ചായത്ത് മുസഫര്‍ നഗറില്‍ ആരംഭിച്ചു. ലക്ഷക്കണക്കിന് കര്‍ഷകരാണ് കര്‍ഷക മഹാ പഞ്ചായത്തിനായി മുസഫര്‍ നഗറില്‍ എത്തിയിരിക്കുന്നത്.

കര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാതേ കോര്‍പ്പറേറ്റ് പിന്തുണയില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന മോദി സര്‍ക്കാരിന് എതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ല എന്ന് മഹാപഞ്ചായത്തില്‍ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചു.

മുസഫര്‍നഗറിലെ ജിഐസി മൈതാനത്ത് 11 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് മഹാപഞ്ചായത്ത് ചേരുക. കര്‍ഷക സംഘടനകളുടെ നേതാക്കള്‍ അടക്കം അഞ്ച് ലക്ഷം പേര്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുമെന്ന് കിസാന്‍ മോര്‍ച്ച അറിയിച്ചു. കര്‍ഷകര്‍ക്ക് ഭക്ഷണത്തിനായി 500 ലങ്കാറുകളും 5000 വോളണ്ടിയര്‍മാരും തയ്യാറായിട്ടുണ്ട്.