സൗഹൃദം നടിച്ചു 13കാ​രി​യു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ വാ​ങ്ങി പ്രചരിപ്പിച്ചു ഭീഷണി: രണ്ടുപേര്‍ അറസ്റ്റില്‍

സൗഹൃദം നടിച്ചു 13കാ​രി​യു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ വാ​ങ്ങി പ്രചരിപ്പിച്ചു ഭീഷണി: രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: പ്ര​ണ​യ​ത്തി​ലാ​യ തൊടുപുഴ സ്വദേശിയായ 13കാ​രി​യു​ടെ ന​ഗ്​​ന​ചി​ത്ര​ങ്ങ​ള്‍ വാ​ങ്ങി പ്ര​ച​രി​പ്പി​ച്ച കേ​സി​ല്‍ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട്​ യു​വാ​ക്ക​ളെ തൊ​ടു​പു​ഴ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ട​ക്ക​ന്‍ചേ​രി ആ​മ​ക്കു​ളം ചെ​മ്ബ​ളി​യാം​കു​ന്ന് വീ​ട്ടി​ല്‍ വി. ​ദി​ലീ​പ് (23), കി​ഴ​ക്കം​ചേ​രി കു​ന്ന​ക്കാ​ട് ക​ണ്ണ​ക്കു​ളം വ​ട​ക്കേ​വീ​ട്ടി​ല്‍ അ​ജി​ത്ത് (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ന്‍​സ്​​റ്റ​ഗ്രാം​വ​ഴി പെണ്‍കുട്ടിയെ പ​രി​ച​യ​പ്പെ​ട്ട ദി​ലീ​പ് ക​ഴി​ഞ്ഞ മാ​സം ആ​ദ്യം അ​ര്‍ധ​ന​ഗ്​​ന ചി​ത്ര​ങ്ങ​ള്‍ ഇ​ന്‍​സ്​​റ്റ​ഗ്രാ​മി​ലൂ​ടെ വാ​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ര്‍ന്ന് സു​ഹൃ​ത്താ​യ അ​ജി​ത്തി​നെ കാ​ണി​ച്ചു. പി​ന്നീ​ട് അ​ജി​ത്ത് പെ​ണ്‍കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി കൂ​ടു​ത​ല്‍ ഫോ​ട്ടോ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ര്‍ന്ന് ഭയന്ന പെ​ണ്‍കു​ട്ടി വീ​ട്ടി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും വീട്ടുകാര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കു​ക​യു​മാ​യി​രു​ന്നു.

തൊ​ടു​പു​ഴ സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ വി.​സി. വി​ഷ്ണു​കു​മാ​ര്‍, പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ ബൈ​ജു പി. ​ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​വ​രു​ടെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍​നി​ന്ന്​ ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ക​ണ്ടെ​ത്തു​ക​യും ഇ​ത്​ കേ​ന്ദ്രീ​ക​രി​ച്ച്‌​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രെ​യും വ​ട​ക്ക​​ഞ്ചേ​രി​യി​ല്‍​നി​ന്ന് ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. പോ​ക്‌​സോ, ഐ.​ടി നി​യ​മ​പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.