രണ്ട്​ വയസുകാരിയെ വായിലാക്കി പുള്ളിപ്പുലി; അപ്പൂപ്പനും അമ്മൂമ്മയും ചേര്‍ന്ന്​ പുലിയെ അടിച്ചുവീഴ്​ത്തി

രണ്ട്​ വയസുകാരിയെ വായിലാക്കി പുള്ളിപ്പുലി; അപ്പൂപ്പനും അമ്മൂമ്മയും ചേര്‍ന്ന്​ പുലിയെ അടിച്ചുവീഴ്​ത്തി

ചെറുമകളെ പുലിയുടെ വായില്‍ നിന്ന്​ രക്ഷിച്ച്‌​ അപ്പൂപ്പനും അമ്മൂമ്മയും. മധ്യപ്രദേശിലെ കുനോ നാഷനല്‍ പാര്‍ക്കിന്​ സമീപമാണ്​ സംഭവം. വീടി​െന്‍റ വരാന്തയില്‍ അമ്മൂമ്മക്കൊപ്പം കിടന്ന്​ ഉറങ്ങുകയായിരുന്ന രണ്ടുവയസുകാരിയെയാണ്​ പുലി കടിച്ചുകൊണ്ട്​ പാഞ്ഞത്​.

കുട്ടിയുടെ നിലവിളി കേട്ട 50കാരിയായ ബസന്തിഭായ്​ ഗുര്‍ജാര്‍ ഉണര്‍ന്നപ്പോള്‍ കണ്ടത്​ കുട്ടിയെ വായിലാക്കി നില്‍ക്കുന്ന പുലിയെയാണ്​. ചാടിയെഴുന്നേറ്റ ബസന്തി ഭായ്​ ത​െന്‍റ സര്‍വ്വ ശക്​തിയും എടുത്ത്​ പുലിയെ തൊഴിച്ചു. എന്നാല്‍ കുട്ടിയുടെ കടി വിടാന്‍ പുലി തയ്യാറായിരുന്നില്ല. ഇതിനിടെ ശബ്​ദം കേട്ട്​ ബസന്തി ഭായിയുടെ ഭര്‍ത്താവും എഴുന്നേറ്റു. തുടര്‍ന്ന്​ ഇരുവരും ചേര്‍ന്ന്​ പുലിയെ നേരിട്ടു. രണ്ടുപേരെ കണ്ട്​ പരിഭ്രാന്തനായ പുലി കുട്ടിയുടെ കടിവിടുകയും അപ്പൂപ്പനും അമ്മൂമ്മക്കും നേരേ തിരിയുകയും ചെയ്​തു.

ഇൗ സമയം ശബ്​ദംകേട്ട്​ കൂടുതല്‍ ആളുകള്‍ വരാന്‍ തുടങ്ങിയതോടെ പേടിച്ച പുലി കാട്ടിലേക്ക്​ ഒാടി രക്ഷപ്പെടുകയായിരുന്നു. കുട്ടിക്ക്​ കാര്യമായ പരിക്കുപറ്റിയില്ലെന്നും പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം സുഖം പ്രാപിക്കുന്നതായും ബസന്തി ഭായ് പ്രാദേശിക മാധ്യമങ്ങളോട്​ പറഞ്ഞു. കുനോ നാഷനല്‍ പാര്‍ക്കില്‍ നിന്ന്​ പുറത്തുകടന്ന പുലിയാണ്​ കുട്ടിയെ ആക്രമിച്ചത്​. 'ഇവിടെ ഞങ്ങള്‍ ഏറെ വര്‍ഷങ്ങളായി ജീവിക്കുകയാണ്​. എന്നാല്‍ ഇതുവരെ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല'-ബസന്തിഭായ്​ ഗുര്‍ജാര്‍ പറഞ്ഞു. പാര്‍ക്കി​െന്‍റ സുരക്ഷ വര്‍ധിപ്പിക്കുമെന്നും പരിക്കേറ്റവര്‍ ആവശല്‍മായ ചികിത്സ നല്‍കുമെന്നും കുനോ ഡിവിഷനല്‍ ഫോറസ്​റ്റ്​ ഒാഫീസര്‍ പി.കെ.വര്‍മ പറഞ്ഞു.