അതിതീവ്ര മഴ; ബ്രസീലില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു; 20 മരണം

അതിതീവ്ര മഴ; ബ്രസീലില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു; 20 മരണം

ഴ്‌ചകൾ നീണ്ട കനത്ത മഴയെ തുടർന്ന് വടക്ക്-കിഴക്കൻ ബ്രസീലിയൻ (Brazil) സംസ്ഥാനമായ ബഹിയയിൽ (Bahia) രണ്ട് അണക്കെട്ടുകൾ തകര്‍ന്നു. ഇതേ തുടര്‍ന്ന് നദികളെല്ലാം കരകവിഞ്ഞൊഴുകിയതിനാല്‍ നദീതീരത്തെ പട്ടണങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. തെക്കൻ ബഹിയയിലെ വിറ്റോറിയ ഡാ കോൺക്വിസ്റ്റ (Vitoria da Conquista) നഗരത്തിനടുത്തുള്ള വെറുഗ നദിയിലെ (Verruga river) ഇഗ്വ അണക്കെട്ട് (Igua dam) ശനിയാഴ്ച രാത്രിയാണ് തകർന്നത്. തുടര്‍ന്ന് വെള്ളപ്പൊക്ക ഭീഷണിയിലായ ഇറ്റാംബെ പട്ടണത്തിലെ (Itambe Town) താമസക്കാരെ സര്‍ക്കാര്‍ ഒഴിപ്പിച്ചു. ഇതിനിടെ രണ്ടാമത്തെ അണക്കെട്ട് ജുസിയാപെയിലെ ജലനിരപ്പ് ഉയര്‍ന്നു. ഇതേ തുടര്‍ന്ന് 100 കിലോമീറ്റർ വടക്ക് വരെയുള്ള താമസക്കാർക്ക് സുരക്ഷിതമായ സ്ഥലത്തേക്ക് മാറാൻ ജാഗ്രതാ നിർദ്ദേശങ്ങൾ നൽകി. ഇതുവരെയായി 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.