ആര്‍എസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

ആര്‍എസ്എസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തലശേരിയില്‍ കഴിഞ്ഞ ദിവസം ആര്‍എസ്എസ് ഉയര്‍ത്തിയ മുദ്രാവാക്യം അംഗീകരിക്കാന്‍ കഴിയാത്തത് ആണെന്നും ഹലാലിന്റെ പേരില്‍ വിദ്വേഷപ്രചാരണം നടത്തുന്നുവെന്നും ഇത് തിരിച്ചറിഞ്ഞു നാടിനെ ബോധവല്‍ക്കരിക്കണം എന്നും പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷത തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആക്ഷേപിക്കുന്നത്. വര്‍ഗീയതയില്‍ അഭിരമിക്കുന്നവരാണ് ആര്‍എസ്എസുകാര്‍, സംഘടന വളരാന്‍ വര്‍ഗീയ കലാപങ്ങളെ ആശ്രയിക്കുന്നവരാണ് അവര്‍. കേരളത്തില്‍ ഇത് നടക്കാത്തത് ഈ നാടിന്റെ പ്രത്യേകത കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.