ഇന്ത്യയെ ലക്ഷ്യമിട്ടുള്ള താലിബാന്‍ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും; ബിപിന്‍ റാവത്ത്

BIPIN RAWAT

ഇന്ത്യയെ ലക്ഷ്യമിട്ടുള്ള താലിബാന്‍ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കും; ബിപിന്‍ റാവത്ത്

ഡല്‍ഹി : ഇന്ത്യയെ ലക്ഷ്യമിട്ടുള്ള താലിബാന്‍ നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന മുന്നറിയിപ്പ് നല്‍കി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. താലിബാന്‍റെ ഭാഗത്ത്​ നിന്നും തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുണ്ടായാല്‍ അതേനാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന്​ സംയുക്​ത സൈനിക മേധാവി വ്യക്തമാക്കി ​. ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിന്​ സൈന്യം പ്രയോഗിക്കുന്ന അതേരീതികള്‍ തന്നെയാവും താലിബാനെതിരെയും നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഗോള തീവ്രവാദത്തെ പ്രതിരോധിക്കാനുള്ള എല്ലാ നീക്കങ്ങള്‍ക്കും ഇന്ത്യയുടെ പിന്തുണയുണ്ടാകും. അഫ്​ഗാനിസ്​താനില്‍ നിന്നും ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണ ശ്രമങ്ങളെ അതേ രീതിയില്‍ തന്നെ നേരിടും. ഇന്തോ-പസഫിക് ​& അഫ്​ഗാന്‍ സാഹചര്യം എന്നിവ ഒരേ രീതിയില്‍ നോക്കി കാണാനാവില്ല. അത്​ രണ്ടും വ്യത്യസ്​ത പ്രശ്​നങ്ങളാണ്​. ഇത്​ രണ്ടും​ രാജ്യത്തിന്‍റെ സുരക്ഷക്ക്​ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.