ഐസ്ക്രീം കഴിക്കുന്നതിന് മുമ്ബ് അറിയേണ്ട കാര്യങ്ങള്‍

ഐസ്ക്രീം കഴിക്കുന്നതിന് മുമ്ബ് അറിയേണ്ട കാര്യങ്ങള്‍

ഐസ്ക്രീം ഇഷ്ടപ്പെടാത്തവര്‍ ആരും കാണില്ല. മുതിര്‍ന്നവരും കുട്ടികളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. എന്നാല്‍, ഐസ്ക്രീം അമിതമായി കഴിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അത്തരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

ഉച്ച സമയങ്ങളില്‍ ഐസ്ക്രീം പരമാവധി ഒഴിവാക്കുക. ശരീരം ഏറെ വിയര്‍ത്തിരിക്കുന്ന സമയത്തും ഐസ്ക്രീം കഴിക്കരുത്. കാരണം വിയര്‍ത്തു കുളിച്ചിരിക്കുമ്ബോള്‍ തണുത്തത് എന്ത് കഴിച്ചാലും ഉള്ളില്‍ കടന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത ഏറെയാണ്. തൊണ്ടവേദന, പനി, ടോണ്‍സിലൈറ്റിസ്, സൈനസൈറ്റിസ് തുടങ്ങിയ അസുഖങ്ങള്‍ പിടിപെടാം.

ഐസ്ക്രീമില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ളത് കൊണ്ട് തന്നെ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് നാഷണര്‍ ഇന്‍സ്റ്റിറ്റ്യൂറ്റ് ഓഫ് ഹെല്‍ത്തിലെ വിദ​ഗ്ധര്‍ പറയുന്നു. ഐസ്ക്രീം കഴിച്ച ഉടന്‍ വെയിലു കൊള്ളുകയോ പുറത്തിറങ്ങി കളിക്കുകയോ ചെയ്യരുത്.

രാത്രി സമയങ്ങളില്‍ ഐസ്ക്രീം ഒഴിവാക്കുക. ഉറങ്ങുമ്ബോള്‍ ശരീരം ഒരു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാത്തതിനാല്‍ കൊഴുപ്പ് അടിഞ്ഞുകൂടും. ഇത് പൊണ്ണത്തടിക്ക് വഴിവയ്ക്കും. ഒരു കപ്പ് ഐസ്ക്രീമില്‍ മാത്രം ഏതാണ്ട് 4-5 ടീസ്പൂണ്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതിലൂടെ ശരീരത്തിലെത്തുന്നത് 400-500 ക‌ാലറിയാണ്.