ഹിന്ദുവായാലും മുസ്​ലിമായാലും ഒരു കുട്ടി മതി -കേന്ദ്രമന്ത്രി

ramdas athavale

ഹിന്ദുവായാലും മുസ്​ലിമായാലും ഒരു കുട്ടി മതി -കേന്ദ്രമന്ത്രി

അഹ്​മദാബാദ്​: രാജ്യത്തിന്‍റെ ജനസംഖ്യ കുറക്കാന്‍ 'നാം ഒന്ന്​, നമുക്ക്​ രണ്ട്​' എന്ന നയം സ്വീകരിക്കണമെന്ന്​ കേന്ദ്രമന്ത്രി രാംദാസ്​ അതാവാലെ. സാമൂഹിക നീതി വകുപ്പ്​ മന്ത്രിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ അതേവാല പാര്‍ട്ടി പ്രവര്‍ത്തകരോട്​ സംസാരിക്കവേയാണ്​ പരാമര്‍ശം.

ഇന്ത്യയില്‍ ഭരണഘടനയും മതേതരത്വവും നിലനില്‍ക്കുന്നത്​ ഹിന്ദുക്കള്‍ ഭൂരിപക്ഷമായതിനാലാണെന്ന ഗുജറാത്ത്​ ഉപപ്രധാനമന്ത്രി നിതിന്‍ പ​േട്ടലിന്‍റെ പ്രസ്​താവനയോട്​ പ്രതികരിക്കുകയായിരുന്നു അതേവാല. ഹിന്ദുജനസംഖ്യ കുറയുകയാണെന്ന വാദം ശരിയല്ലെന്ന്​ അതേവാല പറഞ്ഞു.

''ഹിന്ദു ജനസംഖ്യ കുറയുകയാണെന്ന്​ ഞാന്‍ വിശ്വസിക്കുന്നില്ല. ഹിന്ദുക്കള്‍ ഹിന്ദുക്കളായും മുസ്​ലിംകള്‍ മുസ്​ലിംകളായും നിലനില്‍ക്കും. ചിലപ്പോള്‍ ഏതാനും മുസ്​ലിംകളോ ഹിന്ദുക്കളോ മതം മാറിയേക്കാം. നിര്‍ബന്ധിത മത പരിവര്‍ത്തനം മാത്രമാണ്​ തെറ്റ്​. ഹിന്ദുക്കളുടേതായാലും മുസ്​ലിംകളുടേതായാലും ജനസംഖ്യ നിയ​ന്ത്രിക്കണം. ഒരു കുട്ടിയെന്ന നയം സ്വീകരിച്ചാല്‍ ജനസംഖ്യ നിയന്ത്രിക്കാനാകും. 'നാം രണ്ട്​, നമുക്ക്​ രണ്ട്​' എന്നതാണ്​ ഇപ്പോഴ​ത്തെ മുദ്രാവാക്യം. ഇത്​ ചുരുക്കി 'നാം രണ്ട്​ , നമുക്ക്​ ഒന്ന്​' എന്നാക്കി മാറ്റണം'' -അതേവാല പറഞ്ഞു.