ഒടുന്ന ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ബിയര്‍ പാര്‍ട്ടി; ഒടുവില്‍ നടപടി

ഒടുന്ന ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ബിയര്‍ പാര്‍ട്ടി; ഒടുവില്‍ നടപടി

ചെങ്കല്‍പ്പേട്ട്: ഓടുന്ന ബസില്‍ ബിയര്‍ പാര്‍ട്ടി ആഘോഷം നടത്തിയ വീഡിയോ (Viral Video) തമിഴകത്തില്‍ ചര്‍ച്ചയും വൈറലുമാകുകയാണ്. വിഡിയോ വൈറലായതോടെ അന്വേഷണം ആരംഭിച്ച് പൊലീസ്. തമിഴ്‌നാട്ടിലെ ചെങ്കൽപേട്ടില്‍ ഓടുന്ന ബസിൽ സ്‌കൂൾ വിദ്യാർഥികൾ മദ്യപിക്കുന്ന വീഡിയോ വൈറലാകുന്നു.

സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത വീഡിയോ വിദ്യാർത്ഥികളിലൊരാൾ പകർത്തിയതാണെന്നാണ് കരുതുന്നത്. ഒരു കൂട്ടം പെൺകുട്ടികളും ആൺകുട്ടികളും ഒരു കുപ്പി ബിയർ തുറന്ന് കുടിക്കുന്നത് കാണിക്കുന്നു. എല്ലാ വിദ്യാർത്ഥികളും ചെങ്കൽപട്ടിലെ ഒരു സർക്കാർ സ്കൂളിൽ നിന്നുള്ളവരാണെന്ന് കരുതുന്നു.

ആദ്യം ഇത് പഴയ വീഡിയോ ആണെന്ന് കരുതിയെങ്കിലും പിന്നീട് സംഭവം നടന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌കൂൾ യൂണിഫോമിൽ വിദ്യാർഥികൾ തിരുക്കഴുകുന്ദ്രത്തുനിന്ന് തച്ചൂരിലേക്കുള്ള ബസിലായിരുന്നു ബിയര്‍ പാര്‍ട്ടി നടത്തിയത് എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 

സംഭവം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, വിദ്യാര്‍ത്ഥികളെ കണ്ടെത്തി താക്കീത് നല്‍കിയെന്നും. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അറിയിച്ചു. അന്വേഷണം പൂർത്തിയായാൽ ഉചിതമായ കൂടുതല്‍ നടപടിയുണ്ടാകും എന്നാണ് വിവരം.