ചൈനയെ നിരീക്ഷിക്കാൻ ഇസ്രയേൽ ഡ്രോണുകൾ വിന്യസിച്ചു...

ചൈനയെ നിരീക്ഷിക്കാൻ ഇസ്രയേൽ ഡ്രോണുകൾ വിന്യസിച്ചു...

ചൈനീസ് സൈന്യത്തിന്റെ ലഡാക്കിലെ നീക്കങ്ങള്‍ നിരീക്ഷിക്കാൻ ഇന്ത്യ പുതിയ ഡ്രോണുകൾ വിന്യസിച്ചു. ഇസ്രയേലിൽ നിന്നെത്തിയ അത്യാധുനിക ഡ്രോണുകളാണ് വിന്യസിച്ചിരിക്കുന്നത്. ലഡാക്കിലെ നിയന്ത്രണ രേഖയിൽ ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഹെറോൺ ഡ്രോണുകളാണ് ഉപയോഗിക്കുന്നത്. ആന്റി ജാമിങ് ശേഷിയുള്ള അത്യാധുനിക.ഡ്രോണുകളാണിവ

.ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ പ്രതിരോധ സേനയ്ക്ക് 500 കോടി രൂപയുടെ ഉപകരണങ്ങളും സംവിധാനങ്ങളു വാങ്ങാൻ നരേന്ദ്ര മോദി സർക്കാർ അനുവദിച്ചിരുന്നു. സേനയുടെ അടിയന്തര സാമ്പത്തിക അധികാരത്തിന് കീഴിലാണ്  ഈ ഡ്രോണുകൾ വാങ്ങിയിരിക്കുന്നത്. 2019ൽ പാക്കിസ്ഥാനിലെ ഭീകര ക്യാംപുകൾക്കെതിരെ ബാലാകോട്ട വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇത്തരമൊരു സൗകര്യം അവസാനമായി പ്രതിരോധ സേനയ്ക്ക് നൽകിയത്....

നാല് ഡ്രോണുകളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.കോവിഡ് മൂലം ഡ്രോൺ എത്തുന്നതിന് കാലതാമസം നേരിട്ടിരുന്നു.