മന്ത്രി വീണ ജോർജിനെതിരെയുള്ള അശ്ലീല പരാമർശം നന്ദ കുമാറിന്റെ അറസ്റ്റ് രേഖ പെടുത്തി

മന്ത്രി വീണ ജോർജിനെതിരെയുള്ള അശ്ലീല പരാമർശം നന്ദ കുമാറിന്റെ അറസ്റ്റ് രേഖ പെടുത്തി

കൊച്ചി: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയ ക്രൈം നന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാക്കനാട് സൈബർ പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറച്ച് നാൾ മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. നന്ദകുമാറിനെ കോടതിയിൽ ഹാജരാക്കും.സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.

മന്ത്രിക്കെതിരെ അപകീർത്തികരവും അശ്ലീലവുമായ ഫോൺ സംഭാഷണം നടത്തി ഫെയ്സ്ബുക്ക് വഴിയും യൂട്യൂബ് ചാനൽ വഴിയും പ്രചരിപ്പിച്ചുവെന്നാണ് നന്ദകുമറിനെതിരായ കേസ്. ഈ സംഭവത്തിൽ ഐ.ടി ആക്ട് പ്രകാരമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.