കൂനൂർ ഹെലികോപ്റ്റർ അപകടം: ചികിത്സയിൽ കഴിഞ്ഞിരുന്ന ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു.

കൂനൂർ ഹെലികോപ്റ്റർ അപകടം: ചികിത്സയിൽ കഴിഞ്ഞിരുന്ന ക്യാപ്റ്റൻ വരുൺ സിങ് അന്തരിച്ചു.

ബെംഗളൂരു: സംയുക്താ സേനാ മേധാവി ബിപിൻ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തിൽ കലാശിച്ച കൂനൂരിലെ സൈനിക ഹെലികോപ്ടർ അപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്ടൻ വരുൺ സിങ് അന്തരിച്ചു. ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയിൽനിന്ന് ബെംഗളൂരുവിലെ കമാൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റിയിരുന്നു. ഇതോടെ ബിപിൻ റാവത്തിനൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും മരണത്തിന് കീഴടങ്ങി.

14 പേർ സ‍ഞ്ചരിച്ച മി 17 വി 5 എന്ന ഹെലികോപ്റ്ററാണ് കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം തകർന്നു വീണത്.

ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.