എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ; 93 സോഷ്യൽ സെക്യൂരിറ്റി ഓഫീസർ‌ ഒഴിവ്

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ; 93 സോഷ്യൽ സെക്യൂരിറ്റി ഓഫീസർ‌ ഒഴിവ്

ദില്ലി: എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (Employees State Insurance Corporation) (ESIC) 93 സോഷ്യൽ സെക്യൂരിറ്റി ഓഫീസർ (SSO)/ മാനേജർ Gr-II/സൂപ്രണ്ട് എന്നീ തസ്തികകളിലേക്ക് സ്ഥിര നിയമനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ 12. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ esic.nic.in വഴി അപേക്ഷിക്കാം.

പോസ്റ്റ്: സോഷ്യൽ സെക്യൂരിറ്റി ഓഫീസർ (SSO)/ മാനേജർ Gr-II/ സൂപ്രണ്ട്
ഒഴിവുകളുടെ എണ്ണം: 93
പേ സ്കെയിൽ: 44,900 – 1,42,400/- ലെവൽ-7
യുആർ: 43, ഒബിസി: 24, എസ്‌സി: 09, എസ്ടി: 08, EWS: 09, ആകെ: 93 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ. ഉദ്യോഗാർത്ഥിക്ക് അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും കമ്പ്യൂട്ടറിനെക്കുറിച്ചുള്ള പ്രവർത്തന പരിജ്ഞാനവും ഉണ്ടായിരിക്കണം.
പ്രായപരിധി: 21 മുതൽ 27 വയസ്സ് വരെ. ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിംഗ് വഴി പരീക്ഷാ ഫീസ് അടയ്ക്കാൻ സാധിക്കും. 

UR/OBC/EWS-ന്: 500/-, എസ്‌സി/എസ്‌ടി/പിഡബ്ല്യുഡി/ ഡിപ്പാർട്ട്‌മെന്റൽ ഉദ്യോഗാർഥികൾ, വനിതാ ഉദ്യോഗാർഥികൾ, മുൻ സൈനികർ എന്നിവർക്ക്: 250/- ആണ് അപേക്ഷ ഫീസ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് esic.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. മാർച്ച് 12 മുതൽ ഓൺലൈൻ അപേക്ഷ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും ഫീസ് അടക്കേണ്ട അവസാന തീയതിയും ഏപ്രിൽ 12 ആണ്. പ്രാഥമിക പരീക്ഷ, മെയിൻ പരീക്ഷ, കമ്പ്യൂട്ടർ സ്‌കിൽ ടെസ്റ്റ്, ഡിസ്‌ക്രിപ്റ്റീവ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്