സിസിടിവി ക്യാമറയിലേക്ക് ദ്രാവകം തളിച്ച് എടിഎം കൊള്ളയടിച്ച് 17 ലക്ഷം രൂപ കവർന്നു.

സിസിടിവി ക്യാമറയിലേക്ക് ദ്രാവകം തളിച്ച് എടിഎം കൊള്ളയടിച്ച് 17 ലക്ഷം രൂപ കവർന്നു.

അമരാവതി: ആന്ധ്രാപ്രദേശിലെ കടപ്പ നഗരത്തിൽ എ.ടി.എം. കൊള്ളയടിച്ച് 17 ലക്ഷം രൂപ കവർന്നു. തിങ്കളാഴ്ച അർധരാത്രിക്കു ശേഷമാണ് സംഭവം. കെ.എസ്.ആർ.എം. എൻജിനീയറിങ് കോളേജിന് സമീപത്തെ എസ്.ബി.ഐയുടെ എ.ടി.എമ്മിലാണ് കൊള്ള നടന്നത്.

എ.ടി.എമ്മിൽ പണം നിക്ഷേപിച്ചിരിക്കുന്ന ഭാഗം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് പണം തട്ടിയെടുത്തത്. അഞ്ചുപേരടങ്ങിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് വിവരം. സി.സി.ടി.വി. ക്യാമറകളിലേക്ക് എന്തോ ദ്രാവകം തളിച്ചതിനാൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല.

ചൊവ്വാഴ്ച രാവിലെ മോഷണം നടന്ന കാര്യം അറിഞ്ഞതിനു പിന്നാലെ ബാങ്ക് ജീവനക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് വെങ്കട് ശിവ റെഡ്ഡി കൊള്ള നടന്ന സ്ഥലം സന്ദർശിച്ചു.